You are Here : Home / USA News

ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ മെമ്പര്‍ഷിപ്പ് കാമ്പ­യില്‍ വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 26, 2016 01:00 hrs UTC

- ജിമ്മി കണി­യാലി

 

ചിക്കാഗോ: ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ കഴിഞ്ഞ ഒരു മാസ­മായി നട­ത്തി­വന്ന മെമ്പര്‍ഷിപ്പ് കാമ്പ­യിന്‍ വന്‍ വിജ­യ­മാ­ണെന്ന് പ്രസി­ഡന്റ് ടോമി അംബ­നാ­ട്ടും, സെക്ര­ട്ടറി ബിജി സി മാണിയും പ്രസ്താ­വി­ച്ചു. ഈ ഒരു­മാസം ഇരു­നൂ­റോളം അംഗ­ങ്ങള്‍ പുതു­തായി സംഘ­ട­ന­യില്‍ ചേര്‍ന്നത് അംഗ­സംഖ്യ 1500 കവി­യു­വാന്‍ ഇട­യാ­ക്കി­യെന്ന് ഇവര്‍ ചൂണ്ടി­ക്കാ­ട്ടി. ചിക്കാഗോ മല­യാളി സമൂ­ഹ­ത്തിന്റെ ചിര­കാല സ്വപ്ന­മാ­യി­രുന്ന "സ്വന്തം ഓഫീസ്' യാഥാര്‍ത്ഥ്യ­മാ­യ­തോടുകൂടി മറ്റ് മല­യാളി സംഘ­ട­ന­ക­ളില്‍ നിന്നും അംഗ­ങ്ങള്‍ കൂട്ട­ത്തോടെ ചിക്കാഗോ മല­യാളി അസോ­സി­യേ­ഷ­നി­ലേക്ക് കട­ന്നു­വ­ന്നത് തികച്ചും സ്വാഗ­താര്‍ഹ­മാ­ണ്. ഈ ഒരു ജന­താ­ത്പര്യം ചിക്കാഗോ മല­യാ­ളി­ക­ളെ­യെല്ലാം ഒരൊറ്റ മല­യാളി സംഘ­ട­ന­യുടെ കീഴില്‍ അണി­നി­ര­ത്തുക എന്ന സ്വപ്നം അതി­വി­ദൂ­ര­മല്ല എന്ന സൂച­ന­യാണ് നല്കു­ന്ന­തെന്ന് ഭാര­വാ­ഹി­കള്‍ അഭി­പ്രാ­യ­പ്പെ­ട്ടു. മെമ്പര്‍ഷിപ്പ് കാമ്പ­യിന്‍ സമാ­പിച്ചു എങ്കിലും ഷിക്കാ­ഗോ­യിലും ഇല്ലി­നോ­യി­യുടെ മറ്റു ഭാഗ­ങ്ങ­ളി­ലു­മുള്ള മല­യാ­ളി­കള്‍ക്ക് ഏതു നിമി­ഷവും ഈ സംഘ­ട­ന­യില്‍ ചേരാ­മെന്നും ഓണ്‍ലൈന്‍ അപേ­ക്ഷാ­ഫോറം www.chicagomalayaleeassociation.org എന്ന സംഘ­ടനാ വെബ്‌സൈ­റ്റില്‍ ലഭ്യ­മാ­ണെന്നും ഭാര­വാ­ഹി­കള്‍ അറി­യി­ച്ചു. ഏപ്രില്‍ രണ്ടിന് ബല്‍വു­ഡിലെ സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഹാളുക­ളില്‍ ഒരേ­സ­മയം നാലു സ്റ്റേജു­ക­ളി­ലായി നട­ക്കുന്ന "കലാ­മേള 2016' വിജ­യി­പ്പി­ക്കു­വാന്‍ എല്ലാ­വരും സഹ­ക­രി­ക്ക­ണ­മെന്ന് സംഘ­ടന അഭ്യര്‍ത്ഥി­ച്ചു. ചിക്കാഗോ മല­യാളി സമൂഹം എന്നും പ്രതീ­ക്ഷ­യോടെ കാത്തി­രി­ക്കുന്ന ഈ കലാ­മാ­മാ­ങ്ക­ത്തിന് ചുക്കാന്‍ പിടി­ക്കു­ന്നത് രഞ്ജന്‍ ഏബ്രഹാം ചെയര്‍മാ­നും, ജിമ്മി കണി­യാ­ലി, ജിതേഷ് ചുങ്ക­ത്ത് എന്നി­വര്‍ കോ- ചെയര്‍മാന്‍മാ­രു­മാ­യുള്ള കമ്മി­റ്റി­യാ­ണ്. ഉടന്‍ തന്നെ അസോ­സി­യേ­ഷന്‍ ഓഫീ­സിന്റെ ഉദ്ഘാ­ടനം ഉണ്ടാ­കു­മെന്നും അതു­പോലെ ജൂബി വള്ളി­ക്കളം നേതൃത്വം നല്‍കുന്ന വിമന്‍സ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ വനി­താ­ദി­നാ­ച­ര­ണവും ഉണ്ടാ­യി­രി­ക്കും. യോഗ­ത്തില്‍ ജോസ് സൈമണ്‍ മുണ്ട­പ്ലാ­ക്കില്‍, മോഹന്‍ സെബാ­സ്റ്റ്യന്‍, ഫിലിപ്പ് പുത്തന്‍പു­ര­യില്‍, ജോണി­ക്കുട്ടി പിള്ള­വീ­ട്ടില്‍, ജോഷി മാത്യു, സന്തോഷ് നായര്‍, സ്റ്റാന്‍ലി കള­രി­ക്ക­മു­റി­യില്‍, സണ്ണി വള്ളി­ക്കളം തുട­ങ്ങി­യ­വര്‍ പ്രസം­ഗി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.