You are Here : Home / USA News

ഐ.­എന്‍.­ഒ.സി കേരള റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തിന് ഒരുങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 26, 2016 01:01 hrs UTC

ന്യൂയോര്‍ക്ക്: ഐ.­എന്‍.­ഒ.സി കേരള റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തിനുള്ള ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­ക്കി. അമേ­രി­ക്ക­യിലെ മല­യാളി സമൂ­ഹ­ത്തില്‍ പ്രമുഖ നഗ­ര­ങ്ങ­ളില്‍ ഐ.­എന്‍.­ഒ.സി സംഘ­ടി­പ്പി­ക്കുന്ന റിപ്പ­ബ്ലിക് ദിന­ത്തില്‍ മുഖ്യാ­തി­ഥി­യായി പങ്കെ­ടു­ക്കാന്‍ കെ.­പി.­സി.സി ഉപാ­ധ്യ­ക്ഷയും ഹൈക്കോ­ട­തി­യിലെ ഗവണ്‍മെന്റ് പ്ലീഡ­റു­മായ അഡ്വ. ലാലി വിന്‍സെന്റ് അമേ­രി­ക്ക­യില്‍ എത്തി­ച്ചേര്‍ന്നത് കോണ്‍ഗ്രസ് അണി­കള്‍ക്ക് ആവേ­ശ­മാ­യി. ഫ്‌ളോറി­ഡ, ഇല്ലി­നോ­യി­സ്, പെന്‍സില്‍വേ­നി­യ, ന്യൂയോര്‍ക്ക് തുട­ങ്ങിയ സംസ്ഥാ­ന­ങ്ങ­ളില്‍ നട­ക്കുന്ന ആഘോ­ഷ­ങ്ങള്‍ക്ക് നാഷ­ണല്‍ പ്രസി­ഡന്റ് ജോബി ജോര്‍ജിന്റെ നേതൃ­ത്വ­ത്തില്‍ നാഷ­ണല്‍ കമ്മിറ്റി അക്ഷീണം പ്രവര്‍ത്തി­ക്കു­ന്നു. വൈസ് പ്രസി­ഡന്റ് ഡോ. മാമ്മന്‍ ജേക്ക­ബ്, ജന­റല്‍ സെക്ര­ട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോ­ത്ത്, സെക്ര­ട്ടറി ഡോ. അനുപം രാധാ­കൃ­ഷ്ണന്‍, ട്രഷ­റര്‍ സജി ഏബ്ര­ഹാം, ചെയര്‍മാന്‍ കള­ത്തില്‍ വര്‍ഗീ­സ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചേക്കോട്ട് രാധാ­കൃ­ഷ്ണന്‍, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നി­വ­രുടെ സജീവ പങ്കാ­ളിത്തം ആഘോ­ഷ­ങ്ങള്‍ക്ക് മാറ്റു­കൂ­ട്ടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.