You are Here : Home / USA News

ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേ­നിയ കേരളാ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ജനു­വരി 30­-ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, January 26, 2016 01:10 hrs UTC

ഫിലാ­ഡല്‍ഫിയ: ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേ­നിയ കേരളാ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ജനു­വരി 30­-ന് വൈകു­ന്നേരം 5 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ നട­ക്കുന്ന അറു­പ­ത്തേ­ഴാ­മത് ഇന്ത്യന്‍ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങ­ളുടെ ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യ­തായി ഭാര­വാ­ഹി­കള്‍ അറി­യി­ച്ചു. ഈവര്‍ഷത്തെ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങളില്‍ മുഖ്യാ­തി­ഥി­യായി സംബ­ന്ധി­ക്കു­ന്നത് കെ.­പി.­സി.സി വൈസ് പ്രസി­ഡന്റും കേരളാ ഹൈക്കോ­ട­തി­യിലെ ഗവണ്‍മെന്റ് പ്ലീഡ­റു­മായ ശ്രീമതി ലാലി വിന്‍സെന്റാ­ണ്. കൂടാതെ അമേ­രി­ക്കന്‍ രാഷ്ട്രീയ രംഗത്തെ പ്രമു­ഖരും പങ്കെ­ടു­ക്കും. പെന്‍സില്‍വേ­നിയ ചാപ്റ്റര്‍ പ്രസി­ഡന്റ് കുര്യന്‍ രാജന്റെ അധ്യ­ക്ഷ­ത­യില്‍ കൂടുന്ന പൊതു­സമ്മേള­ന­ത്തില്‍ ഐ.­എന്‍.­ഒ.സി യു.­എ­സ്.എ നാഷ­ണല്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്, പ്രസി­ഡന്റ് ലവിറ്റ ഭഗത് സിംഗ്, നാഷ­ണല്‍ ഐ.­എന്‍.­ഒ.സി കേരളാ ചെയര്‍മാന്‍ കള­ത്തില്‍ വര്‍ഗീസ്, പ്രസി­ഡന്റ് ജോബി ജോര്‍ജ്, നാഷ­ണല്‍ കേരളാ അഡൈ്വ­സറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ജോസ് കുന്നേല്‍, ബോര്‍ഡ് മെമ്പര്‍ അലക്‌സ് തോമ­സ്, പെന്‍സില്‍വേ­നിയ കേരളാ ചാപ്റ്റര്‍ ട്രഷ­റര്‍ ഐപ്പ് ഉമ്മന്‍ മാരേ­ട്ട്, ജോയിന്റ് ട്രഷ­റര്‍ ഫിലി­പ്പോസ് ചെറി­യാന്‍, മുന്‍ ജന­റല്‍ സെക്ര­ട്ടറി സാബു സ്കറിയ തുട­ങ്ങി­യ­വര്‍ ആശം­സ­കള്‍ അര്‍പ്പി­ക്കും. പൊതു­സ­മ്മേ­ള­ന­ത്തി­നു­ശേഷം നട­ക്കുന്ന കലാ­പ­രി­പാ­ടി­ക­ളുടെ ക്രമീ­ക­ര­ണ­ങ്ങള്‍ പൂര്‍ത്തി­യാ­യ­താ­യും, ഈവര്‍ഷം വ്യത്യ­സ്ത­മായ രീതി­യില്‍ നൃത്താ­വി­ഷ്കാ­ര­ങ്ങള്‍ കോര്‍ത്തി­ണക്കി അതി­ഥി­കള്‍ക്ക് നയ­ന­മ­നോ­ഹാ­രിത വിളി­ച്ചോ­തുന്ന നൂതന പരി­പാ­ടി­ക­ളാണ് ആവി­ഷ്ക­രി­ച്ചി­രി­ക്കു­ന്ന­തെന്ന് കണ്‍വീ­നര്‍മാ­രായ ജീമോന്‍ ജോര്‍ജും, ചെറി­യാന്‍ കോശിയും അറി­യി­ച്ചു. ഇന്ത്യ­യുടെ അറു­പ­ത്തേ­ഴാ­മത് റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ പങ്കെ­ടുത്ത് നമ്മുടെ രാജ്യ­ത്തോ­ടുള്ള രാജ്യ­സ്‌നേഹം പ്രദര്‍ശി­പ്പി­ക്കുന്ന അവ­സ­ര­മാക്കി ഇതിനെ വിനി­യോ­ഗി­ക്ക­ണ­മെന്ന് വാര്‍ത്താ സമ്മേ­ള­ന­ത്തില്‍ ജന­റല്‍ സെക്ര­ട്ടറി സന്തോഷ് ഏബ്രഹാം ആഹ്വാനം ചെയ്യു­ക­യും, ഫിലാ­ഡല്‍ഫി­യ­യിലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള മുഴു­വന്‍ ഇന്ത്യ­ക്കാ­രേയും ഈ സമ്മേ­ള­ന­ത്തി­ലേക്ക് ക്ഷണി­ക്കു­കയും ചെയ്തു. പി.­ആര്‍.ഒ ദാ­നി­യേല്‍ പി. തോമസ് അറി­യി­ച്ച­താണ് ഈവാര്‍ത്ത. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (610 457 5868), സന്തോഷ് ഏബ്രഹാം (215 605 6914), ചെറി­യാന്‍ കോശി (201 286 9169), ഐപ്പ് ഉമ്മന്‍ മാരേട്ട് (267 688 4500), ഫിലി­പ്പോസ് ചെറി­യാന്‍ (215 605 7310).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.