You are Here : Home / USA News

ന­ഴ്‌­സി­ങ്‌­ഹോം­ അ­ഡ്­മി­നി­സ്‌­ട്രേ­റ്റര്‍­ സൊ­സൈ­റ്റി ­പ്ര­സി­ഡന്റാ­യി­ ഡോ­ രാ­ജു­ കു­ന്ന­ത്ത്­

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, January 26, 2016 01:16 hrs UTC

ആമേ­രി­ക്ക­യി­ലെ ­ലൈ­സന്‍­സ്ഡ്­ ന­ഴ്‌­സി­ങ്‌­ഹോം­ അ­ഡ്­മി­നി­സ്‌­ട്രേ­റ്റര്‍­ സൊ­സൈ­റ്റി (Socitey of Licensed Nursing Home Administrators www.slnha.org) യു­ടെ­ പു­തി­യ ­പ്ര­സി­ഡന്റാ­യി­ ഡോ­രാ­ജു­കു­ന്ന­ത്ത്­ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. ന­ഴ്‌­സിം­ഗ്­ ഹോം­ അ­ഡ്­മി­നി­സ്‌­ട്രേ­റ്റര്‍ ­സൊ­സൈ­റ്റി­യു­ടെ 50 വര്‍­ഷ­ത്തെ­ ച­രി­ത്ര­ത്തില്‍­ ആ­ദ്യ­മാ­യാ­ണ്­ ഒ­രു­ ഇ­ന്ത്യന്‍ ­വം­ശ­ജന്‍ ­പ്ര­സി­ഡന്റ്­ ആ­യി­ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­ത്. ഡോ­. കു­ന്ന­ത്ത്­ ക­ഴി­ഞ്ഞ 10 വര്‍­ഷ­മാ­യി­ സൊ­സൈ­റ്റി­യു­ടെ ­വൈ­സ്­പ്ര­സി­ഡന്റാ­യി­ അ­ഡ്­മി­നി­സ്‌­ട്രേ­റ്റര്‍ ബോര്‍­ഡില്‍ ­പ്ര­വര്‍ത്തി­ക്കു­ന്നു. രാ­ജു­കു­ന്ന­ത്തി­നു­ മാ­ഡി­സ­നി­ലെ ­ഡ്രൂ­യൂ­ണി­വേ­ഴ്‌­സി­റ്റി­യില്‍­നി­ന്നും­ മെ­ഡി­ക്കല്‍ ­ഹ്യു­മാ­നി­റ്റീ­സില്‍­ ഡോ­ക്ട­റേ­റ്റ്­ ല­ഭി­ച്ചി­ട്ടു­ണ്ട്. ഹെല്‍­ത്ത്‌­കെ­യര്‍­ കണ്‍­സള്‍­ട്ടന്റ്­ ആ­യി­ പേരെ­ടുത്ത ഡോ. ­കു­ന്ന­ത്ത്­ നോര്‍ത്ത് ഈസ്റ്റ് ഏരി­യ­യിലെ നി­ര­വ­ധി­ ആ­രോ­ഗ്യ­പ­രി­ച­ര­ണ ­സെ­മി­നാ­റു­ക­ളില്‍­ സം­സാ­രി­ക്കാന്‍ ­തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടി­ട്ടുണ്ട്. ന്യൂ­ജേ­ഴ്‌­സി­യി­ലെ­ കീന്‍ ­സര്‍­വ­ക­ലാ­ശാ­ല­യില്‍­നി­ന്ന്­ പ­ബ്ലി­ക്­ അ­ഡ്­മി­നി­സ്‌­ട്രേ­ഷ­നി­ലും­ ന­ഴ്‌­സി­ങ്ങി­ലും­ മാ­സ്റ്റര്‍­ ഡി­ഗ്രി­ പൂര്‍­ത്തി­യാ­ക്കിയ ഇദ്ദേഹം 2006ല്‍ ­ഗ്ലോ­ബല്‍­ഹെല്‍­ത്ത്­ കെ­യെര്‍­ സര്‍­വീ­സ് സ­്­ഥാ­പ­ക ­വൈ­സ്­പ്ര­സി­ഡന്റാ­യി­ ചേ­രു­ന്ന­തി­നു മു­മ്പ് ­ട്രി­നി­റ്റാസ്­ ഹോ­സ്­പി­റ്റല്‍, മാ­നര്‍­കെ­യര്‍, ജെ­നെ­സി­സ്­ തു­ട­ങ്ങി­ വി­വി­ധ­ ആ­രോ­ഗ്യ­സ്ഥാ­പ­ന­ങ്ങ­ള്‍ക്ക് വേ­ണ്ടി­ അ­ഡ്­മി­നി­സ്‌­ട്രേ­റ്റ­റാ­യി­ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്. പ­ല ­പ്രൊ­ഫ­ഷ­ണല്‍ ­ബോര്‍­ഡു­ക­ളി­ലും­ അം­ഗമാ­ണ്. നി­ല­വില്‍­ "വി­റ്റ' ­ഹെല്‍­ത്ത്‌­കെ­യര്‍ ­ഗ്രൂ­പ്പി­ന്റെ ­വൈ­സ്­പ്ര­സി­ഡന്റ്­ആ­യി­ ജോ­ലി­ചെ­യ്യു­ന്നു. ­ ന­ഴ്‌­സിം­ഗ്‌­ഹോം­ ക്വാ­ളി­റ്റി­ ഇംപ്രൂവ്‌­മെന്റ്‌­സോ­ഫ്റ്റ്‌വെയര്‍, MedApps ഇന്‍­കോര്‍­പ്പ­റേ­റ്റ­ഡ്‌­ന്റെ ­സ്ഥാ­പ­ക ­പ്ര­സി­ഡന്റും ­സി­ഇ­ഒ­യും­ ആ­ണ്. റിട്ട­യര്‍ ചെയ്ത് നാട്ടി­ലെ­ത്തുന്ന വിദേ­ശ­മ­ല­യാ­ളി­കളെ ഉദ്ദേ­ശിച്ച് കേര­ള­ത്തില്‍ കോട്ട­യത്ത് തെള്ളകത്തെ പ്രധാന ആശു­പ­ത്രി­യു­മായി ചേര്‍ന്ന് ആരം­ഭി­ച്ചിരി­ക്കുന്ന റിട്ട­യര്‍മെന്റ് പ്രോജ­ക്ടായ മെഡ്‌സി­റ്റിയുടെ മാനേ­ജിംഗ് ഡയ­റ­ക്ടറാണ് ഡോ. രാജു കുന്നത്ത്. ­കോ­ട്ട­യം­ ജി­ല്ല­യില്‍ ­കു­ന്ന­ത്ത്‌വീ­ട്ടില്‍ (പ­രേ­ത­നാ­യ) ജോ­സ­ഫി­ന്റെ­യും­ മ­റി­യാ­മ്മ­യു­ടെ­യും ­ഇ­ള­യ­മ­ക­നാ­ണ്. ഭാ­ര്യ­ ജ­യ ­ക­വി­യൂര്‍ ­കൊ­ണ്ടൂര്‍­ കു­ടും­ബാ­ംഗ­മാ­ണ്. മ­ക്കള്‍: ­ആ­ഷ്‌­ലി, അ­നു­, അ­നി­ത.­

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.