You are Here : Home / USA News

സീറോ­ മ­ല­ബാര്‍ കത്തീ­ഡ്ര­ലില്‍ വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ഭക്തി­നിര്‍ഭരം

Text Size  

Story Dated: Wednesday, January 27, 2016 12:08 hrs UTC

ബീന വള്ളി­ക്കളം

 

ഷിക്കാഗോ: രക്ത­സാ­ക്ഷി­ത്വ­ത്തി­ലൂടെ ക്രിസ്തു­വിനു സാക്ഷ്യം നല്‍കിയ വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ഏറെ ഭക്തി­യോടും വിശ്വാ­സ­ത്തോ­ടും­കൂടി ഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഇട­വക ആച­രി­ച്ചു. കത്തീ­ഡ്രല്‍ മുന്‍ വികാ­രിയും എം.­എ­സ്.ടി സഭ­യുടെ അമേ­രി­ക്ക­യിലെ ഡയ­റ­ക്ട­റു­മായ ഫാ. ആന്റണി തുണ്ട­ത്തില്‍ കാര്‍മി­കത്വം വഹി­ച്ചു. നൂറ്റാ­ണ്ടു­കള്‍ക്കു­മുമ്പ് അതി കഠി­ന­മായ ക്രിസ്തീയ പീഡ­ന­കാ­ലത്ത് വിശ്വാ­സ­പ­രീ­ക്ഷ­ണ­ങ്ങ­ളി­ലൂടെ കട­ന്നു­പോയി ജീവി­ത­സാക്ഷ്യം നല്‍കിയ വിശു­ദ്ധന്റെ ജീവി­ത­സാക്ഷ്യം ഈ കാല­ഘ­ട്ട­ത്തിലും ഏറെ പ്രസക്ത­മാ­ണെന്ന് അച്ചന്‍ പറ­ഞ്ഞു. സക്രയില്‍ സന്നി­ഹി­ത­നായ ഈശോയെ ഹൃദ­യ­ത്തില്‍ സംവഹിച്ച് ജീവി­ത­ത്തില്‍ സാക്ഷ്യം നല്‍കു­മ്പോള്‍ മാത്രമേ ആചാ­ര­ങ്ങള്‍ക്കും ആഘോ­ഷ­ങ്ങള്‍ക്കും അര്‍ത്ഥ­മു­ണ്ടാ­കു­ക­യുള്ളൂ എന്ന സത്യം എല്ലാ­വരും മന­സി­ലാക്കി വര്‍ത്തി­ക്കേ­ണ്ട­താ­ണെന്ന് അച്ചന്‍ ഉത്‌ബോ­ധി­പ്പി­ച്ചു. കത്തീ­ഡ്രല്‍ സഹ വികാരി ഫാ സെബി ചിറ്റി­ല­പ്പ­ള്ളി­യും, ഫാ. സ്റ്റീഫന്‍ കണി­പ്പ­ള്ളിയും സഹ­കാര്‍മി­ക­രാ­യി. വി കുര്‍ബാ­ന­യ്ക്കു­ശേഷം ഫാ. സ്റ്റീഫന്‍ കണി­പ്പള്ളി തിരു­നാള്‍ പ്രാര്‍ത്ഥ­ന­കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് തിരു­സ്വ­രൂ­പവും അമ്പു­കളും വഹി­ച്ചു­കൊ­ണ്ടുള്ള പ്രദ­ക്ഷി­ണം, കഴുന്ന് നേര്‍ച്ച എന്നിവ തനി കേര­ളീയ തനി­മ­യില്‍ മുത്തു­ക്കു­ട­ക­ളു­ടേയും വാദ്യ­മേ­ള­ങ്ങ­ളു­ടേയും അക­മ്പ­ടി­യോടെ നട­ന്നു. വിശ്വാ­സി­കള്‍ക്ക് കഴുന്ന് വീടു­ക­ളി­ലേക്ക് കൊണ്ടു­പോയി പ്രാര്‍ത്ഥ­ന­കള്‍ അര്‍പ്പി­ക്കു­വാ­നുള്ള അവ­സ­രവും ഒരു­ക്കി­യി­രു­ന്നു. അതി­ര­മ്പുഴ നിവാ­സി­കള്‍ ഏറ്റെ­ടുത്ത് നട­ത്തിയ തിരു­നാ­ളി­നോ­ട­നു­ബ­ന്ധിച്ച് സ്‌നേഹ­വി­രുന്നും ഏവര്‍ക്കു­മായി ഒരു­ക്കി­യി­രു­ന്നു. തിരു­നാള്‍ മോടി­യാ­ക്കു­വാന്‍ ലിറ്റര്‍ജി, ഗായ­ക­സം­ഘം, പാരീഷ് കൗണ്‍സില്‍ അംഗ­ങ്ങള്‍ എന്നി­വ­രുടെ കൂട്ടായ സഹ­ക­രണം കാര­ണ­മാ­യി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.