You are Here : Home / USA News

എം.­എ.­സി.­എ­ഫ് സില്‍വര്‍ ജൂബിലി സമാപന സമ്മേ­ളനം അത്യാ­ഢം­ഭ­ര­മായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 27, 2016 12:10 hrs UTC

റ്റാമ്പാ: സംഘ­ടനാ മിക­വിലും അംഗ­സം­ഖ്യ­യിലും മുന്നില്‍ നില്‍ക്കുന്ന അമേ­രി­ക്ക­യിലെ പ്രമുഖ മല­യാളി സംഘ­ട­ന­യായ മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (MACF) യുടെ ഇരു­പ­ത്തഞ്ചാം വാര്‍ഷികം അത്യാ­ഢം­ഭ­ര­മായി ആഘോ­ഷി­ച്ചു. ഒരു­വര്‍ഷം നീണ്ടു­നിന്ന ആഘോ­ഷ­പ­രി­പാ­ടി­കള്‍ ക്രിസ്മ­സ്- നവ­വ­ത്സ­രാ­ഘോ­ഷ­ങ്ങ­ളോടെ സമാ­പി­ച്ചു. റ്റാമ്പാ­യി­ലുള്ള ക്‌നാനായ കമ്യൂ­ണിറ്റി സെന്റ­റില്‍ നടന്ന സമാ­പന സമ്മേ­ളനം പ്രശസ്ത സിനി­മാ­താ­രവും അവ­താ­ര­ക­യു­മായ അഭി­രാമി നില­വി­ളക്ക് കൊളുത്തി ഉദ്ഘാ­ടനം ചെയ്തു. പ്രസി­ഡന്റ് ഷീലാ കുട്ടി സ്വാഗ­തവും സെക്ര­ട്ടറി ബിജോയ് ജേക്കബ് നന്ദിയും പ്രകാ­ശി­പ്പി­ച്ചു. സില്‍വര്‍ ജൂബിലി വര്‍ഷത്തെ മികച്ച പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സില്‍വര്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് ഇല്ലി­ക്കല്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണി­കൃ­ഷ്ണന്‍, ഫ്രാന്‍സീസ് വയ­ലു­ങ്കല്‍, മറി­യാമ്മ വട്ട­മ­റ്റം, ലൈജു ആന്റണി തുട­ങ്ങി­യ­വര്‍ക്ക് പ്രത്യേക അഭി­ന­ന്ദനം അറിയി­ച്ചു. റ്റാമ്പാ മല­യാ­ളി­കള്‍ക്ക് ഫാ. ജോര്‍ജ് മാളി­യേ­ക്കല്‍ ക്രിസ്തു­മ­സ്- പുതു­വ­ത്സര സന്ദേശം നല്‍കി. വിശി­ഷ്ടാ­തിഥി അഭി­രാമി തന്റെ പ്രസം­ഗ­ത്തില്‍ അതി­മ­നോ­ഹ­ര­മായി അല­ങ്ക­രി­ച്ചി­രി­ക്കുന്ന സ്റ്റേജി­നേയും ഹാളി­നേയും പ്രത്യേകം അഭി­ന­ന്ദി­ച്ചു. കഴിഞ്ഞ 25 വര്‍ഷ­മായി മല­യാളി അസോ­സി­യേ­ഷനെ സേവിച്ച പ്രസി­ഡന്റു­മാ­രേ­യും, സെക്ര­ട്ട­റി­മാ­രേ­യും, ട്രസ്റ്റി ബോര്‍ഡ് ഭാര­വാ­ഹി­ക­ളേയും ചട­ങ്ങില്‍ അഭി­രാമി പൊന്നാട അണി­യിച്ച് ആദ­രി­ച്ചു. അസോ­സി­യേ­ഷന് ഇന്ന് കൈവ­ന്നി­രി­ക്കുന്ന ഉണര്‍വും, ഒത്തൊ­രു­മയും തങ്ങളെ വള­രെ­യ­ധികം സന്തോ­ഷി­പ്പി­ക്കു­ന്നു­വെന്ന് മുന്‍കാല സാര­ഥി­കള്‍ അത്യ­ഹ്ലാ­ദ­പൂര്‍വ്വം അറി­യി­ച്ചു. അസോ­സി­യേ­ഷന്റെ അതി­ഥി­ക­ളായി പ്രശസ്ത സിനി­മാ­താ­ര­ങ്ങ­ളായ ഇഷാ തല്‍വാ­റും, ബാബു ആന്റ­ണിയും എത്തി­യി­രു­ന്നു. പ്രത്യേക ക്ഷണ­മോ, അഭ്യര്‍ത്ഥ­ന­കളോ ഇല്ലാതെതന്നെ ഭൂരി­ഭാഗം ജന­ങ്ങളും അസോ­സി­യേ­ഷന് നിര്‍ലോ­ഭ­മായ പിന്തുണ നല്‍കി. ഫ്രാന്‍സീസ് വയ­ലു­ങ്കലും, ഷീലാ ഷാജുവും അവ­താ­ര­ക­രാ­യി­രു­ന്നു. കലാ­നി­കേ­ത­നി­ലേ­യും, മെലഡി ആര്‍ട്‌സ് ക്ലബി­ലേയും കലാ­കാ­ര­ന്മാ­രോ­ടൊപ്പം അസോ­സി­യേ­ഷന്‍ യൂത്ത് ഫെസ്റ്റി­വ­ലിലെ വിജ­യി­കളും പരി­പാ­ടി­കള്‍ അവ­ത­രി­പ്പി­ച്ചു. ഇല­ക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. ഉണ്ണി­കൃ­ഷ്ണന്‍ പുതിയ ഭാര­വാ­ഹി­കളെ സദ­സിന് പരി­ച­യ­പ്പെ­ടു­ത്തി. അസോ­സി­യേ­ഷന്റെ 2016­-ലെ പ്രസി­ഡന്റ് ടോമി മ്യാല്‍ക്ക­ര­പ്പു­റത്ത് എം.­എ.­സി.­എ­ഫിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് എല്ലാ­വിധ സഹ­ക­ര­ണവും അഭ്യര്‍ത്ഥി­ച്ചു. അസോ­സി­യേ­ഷനെ പുതിയ തല­ങ്ങ­ളി­ലേക്ക് ഉയര്‍ത്തു­വാന്‍ തന്റെ എല്ലാ മുന്‍കാല പ്രവര്‍ത്ത­ന­പ­രി­ച­യവും അനു­ഭ­വ­ങ്ങളും ഉപ­ക­രി­ക്കു­മെന്ന് അദ്ദേഹം പറ­ഞ്ഞു. അസോ­സി­യേ­ഷന്റെ ബോര്‍ഡ് ഓഫ് ഡയ­റ­ക്‌ടേ­ഴ്‌സും, ട്രസ്റ്റി ബോര്‍ഡും, സില്‍വര്‍ ജൂബിലി കമ്മി­റ്റിയും പരി­പാ­ടി­കള്‍ക്ക് നേതൃത്വം നല്‍കി. വിഭ­വ­സ­മൃ­ദ്ധ­മായ ഡിന്ന­റോ­ടു­കൂടി പരി­പാ­ടി­കള്‍ സമാ­പി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.