You are Here : Home / USA News

ലോസാ­ഞ്ച­ലസ് സെന്റ് അല്‍ഫോന്‍സാ ദേവാ­ല­യ­ത്തില്‍ വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ആഘോ­ഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 27, 2016 12:11 hrs UTC

ലോസ്­ആ­ഞ്ച­ലസ്: ലോസാ­ഞ്ച­ലസ് സെന്റ് അല്‍ഫോന്‍സാ ദേവാ­ല­യ­ത്തില്‍ ജനു­വരി 24­-നു വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ഭക്ത്യാ­ദ­ര­പൂര്‍വ്വം ആഘോ­ഷിച്ചു. ആഘോ­ഷ­മായ പാട്ടു­കുര്‍ബാ­ന­യ്ക്കും, ലദീ­ഞ്ഞിനും കാര്‍മി­കത്വം വഹി­ച്ചത് വിസ്‌കോണ്‍സില്‍ സെന്റ് ആന്റണി ഓഫ് പാദുവ വികാരി ഫാ. ഷാജി പഴു­ക്ക­ത്ത­റ­യും, ഇട­വക വികാരി ഫാ. കുര്യാ­ക്കോസ് വാട­നയും ആണ്. ഓരോ ക്രൈസ്ത­വ­ന്റേയും ദൈനം­ദിന ജീവി­ത­ത്തി­ലൂ­ണ്ടാ­കുന്ന കുരി­ശു­കളെ അഭി­മു­ഖീ­ക­രിച്ച് ധീര­മായി ജീവി­ക്കാന്‍ വി. സെബ­സ്ത്യാ­നോ­സിന്റെ ജീവി­തവും രക്ഷ­സാ­ക്ഷി­ത്വവും നമുക്ക് മാതൃ­ക­യാ­കട്ടെ എന്ന് ഫാ. ഷാജി പഴു­ക്ക­ത്തറ തന്റെ സന്ദേ­ശ­ത്തില്‍ ഉദ്‌ബോ­ധി­പ്പി­ച്ചു. വി. കുര്‍ബാ­ന­യ്ക്കു­ശേഷം ഇട­വ­ക­യിലെ ഭക്ത­ജ­ന­ങ്ങള്‍ കഴുന്ന് എടു­ക്കു­ക­യു­ണ്ടാ­യി. സെബാ­സ്റ്റ്യന്‍ ചൂണ്ട­ക്കാ­രന്‍, സെബി പെരേ­പ്പാ­ടന്‍ എന്നി­വ­രാണ് തിരു­നാള്‍ ഏറ്റെ­ടുത്ത് നട­ത്തി­യ­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.