You are Here : Home / USA News

മൂന്നുനോമ്പാചരണവും പുറത്തുനമസ്‌ക്കാരവും വളരെ ഭക്തി നിര്‍ഭരമായി

Text Size  

Story Dated: Wednesday, January 27, 2016 12:17 hrs UTC

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജനുവരി 18, 19, 20 തിയ്യതികളില്‍ നടന്ന മൂന്നുനോമ്പാചരണവും പുറത്തുനമസ്‌ക്കാരവും വളരെ ഭക്തി നിര്‍ഭരമായി. മൂന്നു ദിവസം നീണ്ടുനിന്ന നോമ്പാചരണത്തിന്റെ സമാപന ദിവസമായ ജനുവരി 20-ാം തിയ്യതി വൈകീട്ട് 7മണിക്ക് ഇടവക വികാരി ഫാ.തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മ്മിക്ത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയെ തുടര്‍ന്ന്, മയാമി സെന്റ് ജൂഡ് പള്ളി വികാരിയായ ഫാ.സുനി പടിഞ്ഞാറെക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പുറത്ത് നമസ്‌ക്കാരം നടത്തപ്പെട്ടത്. ചിക്കാഗോ മലങ്കര പള്ളി വികാരി റവ.ഫാ.ബാബു മടത്തിപ്പറമ്പില്‍, സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി റവ.ഫാ.ജോസ് ചിറപ്പുറത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു. കടുത്തുരുത്തി വലിയ പള്ളിയില്‍ വളരെ പുരാതന കാലം മുതല്‍ വിശ്വാസപൂര്‍വ്വം നടത്തപ്പെടുന്ന പ്രസിദ്ധമായ പുറത്തു നമസ്‌ക്കാരം നടത്തുവാന്‍ പ്രസിദ്ധമായ പുറത്തു നമസ്‌ക്കാരം നടത്തുവാന്‍ മുന്‍കൈയ്യെടുത്ത് പ്രസുദേന്തിയായി മുന്നോട്ടു വന്നത് ഞാറവേലില്‍ ജോസും റ്റെസ്സിയുമാണ്. ഇടദിവസമായിരുന്നിട്ടുപോലും വളരെയധികം ആളുകള്‍ ഈ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും, പ്രത്യേകം തയ്യാറാക്കിയ കുരിശിന്റെ ചുവട്ടില്‍ ചുറ്റുവിളക്ക് കത്തിച്ച് എണ്ണയൊഴിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശ്രീ മത്തച്ചന്‍ ചെമ്മാച്ചേല്‍, ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സിസ്‌റ്റേഴ്‌സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.