You are Here : Home / USA News

ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് കാനഡയുടെ ഔപചാരിക ഉത്ഘാടനം

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, January 27, 2016 12:23 hrs UTC

കാനഡ: ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് കാനഡയുടെ ഔപചാരിക ഉത്ഘാടനം ജനുവരി 26 ചൊവ്വാഴ്ച ഒട്ടാവയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ആഫീസില്‍ വച്ച് നടത്തപ്പെട്ടു. ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ആഫീസര്‍ ശ്രീ.വിഷ്ണു പ്രകാശ് ഔദ്യോഗിക രേഖകള്‍ ക്ലബിന്റെ ചെയര്‍മാന്‍ ജയശങ്കറിനു കൈമാറി. ചടങ്ങില്‍ കാനഡയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍സുലേറ്റ് പ്രതിനിധികളും, വിശിഷ്ട അതിഥികളും ക്ലബിന്റെ ഭാരവാഹികളും സംബന്ധിച്ചു. കാനഡയില്‍ കുടിയേറിയ ഇന്ത്യയിലെ വിവിധ ഭാഷാ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി കുടിയേറിയ ഇന്ത്യയിലെ വിവിധ ഭാഷാ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് മാധ്യമ രംഗത്തെ പ്രഥമ സംരംഭം ആണ്. ഹിന്ദി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഗുജറാത്തി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഉള്ള പത്ര, ദൃശ്യ, ഡിജിറ്റല്‍, റേഡിയോ മാധ്യമങ്ങളിലെ പ്രതിനിധികളുടെ കൂട്ടായ്മ ആണ് ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ്. ഇന്ത്യന്‍ ഹൈ കമ്മീഷന്റെ പ്രധാന വാര്‍ത്താ വിതരണ ചുമതലയും പ്രസ്സ് ക്ലബിന് അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെയും കാനഡയിലെയും മാധ്യമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിതമായ ICPC കാനഡയുടെ സ്ഥാപിത ലക്ഷ്യങ്ങളെ കമ്മീഷന്‍ ആഫീസര്‍ ശ്രീ. വിഷ്ണു പ്രകാശ് ചടങ്ങില്‍ എടുത്തു പറയുകയും, കാനഡയിലെ വിവിധ ഭാഷയിലെ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിയ പ്രഥമ സംരംഭത്തിന്റെ പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുകയും ഉണ്ടായി. ആല്‍ബര്‍ട്ട്, ക്യൂബക്, കിഗ്സ്റ്റന്‍, ബ്രിട്ടീഷ് കൊളംബിയ, മാനിടോബ, കിച്ച്‌നെര്‍, ടൊറന്റോ, നയാഗ്ര, ബര്‍ലിങ്ങ്റ്റന്‍ മോന്‍ട്രിയാല്‍, ഒട്ടാവ എന്നിവിടങ്ങളില്‍ നിന്നായി വിവിധ ഭാഷാ മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യന്‍ പതാക ഉയര്‍ത്തിലു ശേഷം കമ്മീഷന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ സന്ദേശം വായിക്കുക ഉണ്ടായി. മാധ്യമ പ്രവര്‍ത്തകരുടെയും, സ്ഥാപനങ്ങളുടെയും ഉന്നമനത്തിനും, നെററ് വര്‍ക്കിങ്ങിനും ഉപകരിക്കുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ആണ് പ്രസ് ലക്ഷ്യം ഇടുന്നത്. ചടങ്ങില്‍ പ്രസ്സ് ക്ലബ് ചെയര്‍മാന്‍ ജയശങ്കര്‍ പിള്ള, ദീപക്(പ്രസിഡന്റ്), റെജി(സെക്രട്ടറി), ബാലു(ജോ.ട്രഷറര്‍), അമര്‍ പ്രീത്(ജോ.സെക്രട്ടറി) എന്നിവര്‍ സംബന്ധിച്ചു. പ്രസിഡന്റ് ദീപക് കമ്മീഷനെ മൊമന്റോ നല്‍കി ആദരിക്കുക ഉണ്ടായി. കമ്മീഷന്‍ സെക്രട്ടറി ഇന്ത്യന്‍ പതാക ഉയര്‍ത്തലിനു ശേഷം കമ്മീഷന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ സന്ദേശം വായിക്കുക ഉണ്ടായി. കമ്മീഷന്‍ സെക്രട്ടറി ദീപക് ക്ലബിന്റെ എല്ലാ പ്രവര്‍ത്തകരെയും ചടങ്ങില്‍ അഭിനന്ദിക്കുക ഉണ്ടായി. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ സഹകരണവും കമ്മീഷന്‍ വാഗ്ദാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.