You are Here : Home / USA News

മേരി തോമസിനും, സാജന്‍കുര്യനും ഫോമാ ദേശീയ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, January 27, 2016 12:32 hrs UTC

സൗത്ത് ഫ്‌ളോറിഡ: 2016 നവംബറില്‍ നടക്കുന്ന യു.എസ്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രൈമറി ഇലക്ഷനില്‍ ഫ്‌ളേറിഡയിലെ മലയാളി സാന്നിധ്യങ്ങളായ മേരി തോമസിനും, സാജന്‍കുര്യനും ഫോമാ ദേശീയ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. യു.എസ്. ദേശീയ രാഷ്ട്രീയത്തില്‍ മലയാളി സമൂഹത്തിന് അര്‍ഹമായ സ്ഥാനം നേടിയെടുക്കാന്‍ ഫോമാ എന്ന പ്രസ്ഥാനം പ്രതിജ്ഞാബന്ധമാണെന്നു പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ് വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി എന്നിവര്‍ പറഞ്ഞു. ഫ്‌ളോറിഡയിലുടനീളമുള്ള എട്ടു അംഗസംഘനകളോടും സക്വാഡുകള്‍ രൂപികരിച്ച് ക്യാപെയ്ന്‍ ശക്തമാകാന്‍ നിര്‍ദേശം നല്‍കിയതായും ഫോമാ നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്തോറും ഏറെ വിജയ പ്രതീക്ഷയോടെയാണ് ഇരു സ്ഥാനാര്‍ത്ഥികളും മുന്നോട്ടു പോകുന്നത്. മേരി തോമസ് റിപ്പബ്ലിക്കന്‍ പ്രതിനിധിയായി യു.എസ്. കോണ്‍ഗ്രസിലേക്കും, സാജന്‍ കുര്യന്‍ ഫ്‌ളോറിഡ സ്‌റ്റേറ്റ് റെപ്രസെന്റേറ്റീവായാണുമാണ് മല്‍സരരംഗത്തുള്ളത്. ഫ്‌ളോറിഡ സെക്കന്‍ഡ് ഡിസ്ട്രിക്ടിലേക്കും മല്‍സരിക്കുന്ന മേരി തോമസ് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഗവര്‍ണ്ണര്‍ റിക്ക് സ്‌കോട്ടിന്റെ ഭരണനിര്‍വ്വഹണ ഉപദേശക സമിതിയില്‍ അംഗമായി മേരി തോമസിനു ഇതിനകം തന്നെ വന്‍പിന്തുണ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. നാളിതുവരെ യു.എസ്. കോണ്‍ഗ്രസിലേക്ക് മൂന്നു പരുഷ ഇന്ത്യന്‍- അമേരിക്കന്‍ പ്രതിനിധികള്‍ക്കേ വിജയം നേടാന്‍ സാധിച്ചിട്ടുള്ളൂ. മേരി തോമസ് വിജയിച്ചാല്‍ യു.എസ്. കോണ്‍ഗ്രസിലേക്കുള്ള ആദ്യ ഇന്ത്യന്‍- അമേരിക്കന്‍ വനിതാ പ്രാതിനിധ്യം എന്ന ചരിത്രസംഭവത്തിനും വഴിതെളിയും. ഫ്‌ളോറിഡ സ്‌റ്റേറ്റ് റെപ്രെസെന്‍ റ്റേറ്റീവായി ബ്രോവേര്‍ഡ് കൗണ്ടി- ഡിസ്ട്രിക്ട് 92 വിലേക്ക് ഡെമോക്രാറ്റിവ് സ്ഥാനാര്‍ത്ഥിയാണ് സാജന്‍ കുര്യന്‍ മല്‍സരരംഗത്തുള്ളത്. അമേരിക്കയിലാദ്യമായാണ് ഒരു മലയാളി സ്‌റ്റേറ്റ് റെപ്രസെന്‍ റ്റേറ്റീവ് സ്ഥാനാത്തേക്കു മല്‍സരിക്കുന്ത്. സ്വാതന്ത്ര്യസമര സേനാനിയും, എ.ഐ.സി.സി. മെമ്പറുമായിരുന്ന പിതാവ് കുര്യന്‍ ഫ്രാന്‍സിസ്(മോഹന്‍നായര്‍) ന്റെ പാതകള്‍ പിന്തുടര്‍ന്നാണ് സാജന്‍ കുര്യന്‍ അമേരിക്കന്‍ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. മികച്ച വാഗ്മിയും, സാമൂഹിക- സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായ സാജന്‍ കുര്യനും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.