You are Here : Home / USA News

ഇര്‍വിംഗ് സിറ്റി ഇന്ത്യയുടെ ദിനാഘോഷങ്ങള്‍ ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 28, 2016 12:02 hrs UTC

ഇര്‍വിംഗ്(ഡാളസ്): ഇര്‍വിംഗ് സിറ്റി മഹാത്മഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ ഇന്ത്യയുടെ അറുപത്തി ഏഴാമതു റിപ്പബ്ലിക്കന്‍ ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാത്മാഗാന്ധി മെമ്മോറിയില്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനു പുറകെ ഡാളസ്- ഫോര്‍ട്ട് വത്തില്‍ നിന്നും നിരവധിപേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ജനുവരി 26 ചൊവ്വയിലെ എം.ജി.എം.എന്‍.ടി. ചെയര്‍മാന്‍ ഡോ.പ്രസാദ് തോട്ടക്കുറ ദേശീയ പതാക ഉയര്‍ത്തി.മഹാത്മ ഗാന്ധിജിയുടെ ജീവതത്തില്‍ പ്രകടമായ സത്യസന്ധത, അക്രമരാഹിത്യം, സ്‌നേഹം തുടങ്ങിയ അതിവൈശിഷ്ടമായ സ്വഭാവ ഗുണങ്ങള്‍ നമ്മുടെ ജീവിതത്തിലും മാതൃകയായി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ ഉദ്‌ബോധിപ്പിച്ചു. "ഗാന്ധിജയന്തി, റിപ്പബ്ലിക്ക്, സ്വാതന്ത്രദിനം തുടങ്ങിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഇര്‍വിംഗ് സിറ്റിയില്‍ മഹാത്മാഗാന്ധി പാര്‍ക്ക് സ്ഥാപിക്കുവാന്‍ മുന്‍കൈയ്യെടുത്ത് എം.ജി.എം.എല്‍.ടി. ഭാരവാഹികളെ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് ഇന്ദു റെഡ്ഡി പ്രത്യേകം അഭിനന്ദിച്ചു. സെക്രട്ടറി റാവു കല്‍വാല സ്വാഗതവും, ജോണ്‍ ഹേമന്റ് നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.