You are Here : Home / USA News

ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്റെ ഡാലസ് റീജിയണല്‍ രജിസ്ട്രഷന്‍ കിക്ക് ഓഫ്

Text Size  

Story Dated: Thursday, January 28, 2016 12:04 hrs UTC

ഡാലസ്: യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ മതാതീയ ആത്മീയതയുടെയും, മാനവികതയുടെയും സ്‌നേഹസന്ദേശങ്ങള്‍ വിളിച്ചോതിക്കൊണ്ട് ജൂലൈ മാസം 7 മുതല്‍ 10 വരെ ഹൂസ്റ്റണില്‍ വെച്ച് നടത്തപ്പെടുന്ന ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്റെ ഡാലസ് റീജിയണല്‍ രജിസ്ട്രഷന്‍ കിക്ക് ഓഫ് ജനുവരി 23 ന് ഇര്‍വിംങ്ങില്‍ വെച്ച് നടത്തപ്പെട്ടു. ശ്രീനാരായണ മിഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ പ്രസിഡന്റ് പ്രമോദ് വൈക്കത്ത്, സെക്രട്ടറി വികാസ് ഭാസ്‌കരന്‍, ട്രഷറര്‍ മനോജ് കുട്ടപ്പന്‍, കമ്മറ്റി അംഗങ്ങളായ സുജിത് തങ്കപ്പന്‍, നന്ദകുമാര്‍ അമ്മിണി, മനോജ് തങ്കച്ചന്‍, സുഷീല്‍ കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സന്തോഷ് വിശ്വനാഥന്‍, സുജി വാസവന്‍, സി.കെ.തമ്പി, വിലാസ് കുമാര്‍, ശ്രീനാരായണ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി ദീപക് കൈതക്കപ്പുഴ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജൂലൈ മാസം നടത്തപ്പെടുന്ന ദേശീയ കണ്‍വെന്‍ഷനില്‍ ദാര്‍ശനിക ലോകത്തിന് ഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍, ഗുരുദേവ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിലെ സംഭാവനകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്നതും, വര്‍ത്തമാന കാലത്തിന്റെ ദുരിതങ്ങളായ മത, വംശീയ-ജാതി ഭ്രാന്തുകളുടെ പരിഹാരമായി ഗുരുദര്‍ശനത്തെ എങ്ങനെ ലോകത്തിന് പരിചയപ്പെടുത്താം എന്നതുമാണ് കണ്‍വെന്‍ഷന്റെ മുഖ്യ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.