You are Here : Home / USA News

ചിക്കാഗോ സെന്റ്­ തോമസ്­ ഓര്‍ത്തഡോക്‌സ് ഇടവകക്ക് പുതിയ ദൈവാലയം

Text Size  

Story Dated: Friday, January 29, 2016 11:20 hrs UTC

ഫാ. ജോണ്‍സണ്‍ പുഞ്ച­ക്കോണം

 

ചിക്കാഗോ:മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ്­ തോമസ്­ ഓര്‍ത്തഡോക്‌സ് ഇടവകക്ക് ഇന്ന് സ്വപ്‌­നസാഫല്യത്തിന്റെ സുദിനം. ചിക്കഗോ നഗര ഹൃദയത്തില്‍ നോര്‍വുഡ്­ പാര്‍ക്കിന് സമീപം വാങ്ങിയ പുതിയ ദൈവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ട്­ പിന്നിടുന്ന ചിക്കഗോ സെന്റ്­ തോമസ്­ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്‍റെ ചരിത്രനാഴികകല്ലില്‍ പുതിയൊരു അധ്യായംകൂടി എഴുതിചേര്‍ക്കപ്പെടുകയായി. 1971 ഫെബ്രുവരിയില്‍ കേവലം 14 ഇടവക അംഗങ്ങളുമായി ആരംഭിച്ച ഈ ഓര്‍ത്തഡോക്‌സ് സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളര്‍ന്ന്­, ഇന്ന്­ എഴുപതില്‍പ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഈ ദേവാലയത്തിന്റെ ആദ്യ വികാരി വെരി.റെവ.കുര്യാക്കോസ് തോട്ടുപുറം കോര്‍ എപ്പിസ്‌കൊപ്പ ആണ്. വെരി.റെവ. എം.ഇ ഇടുക്കുള കോര്‍ എപ്പിസ്‌കൊപ്പ, വെരി.റെവ.കോശി വി. പൂവത്തൂര്‍ കോര്‍ എപ്പിസ്‌കൊപ്പ, റെവ.ഫാ. ശ്ലൊമോ ഐസക് ജോര്‍ജ്ജ്, റെവ.ഫാ.ഹാം ജോസഫ്, റെവ.ഡീക്കണ്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവരുടെ സ്­തുത്യര്‍ഹമായ സേവനവും, നേതൃപാടവവും ഈ ദൈവാലയത്തിന്റെ വളര്‍ച്ചയ്­ക്ക്­ ആക്കംകൂട്ടി. സൗകര്യങ്ങളുടെ അപര്യാപ്­തതയാണ്­ പുതിയ ദൈവാലയം എന്ന ചിന്തയിലേക്ക്­ ഇടവക അംഗങ്ങളെ ആനയിച്ചത്­. അംഗങ്ങളുടെ കൂട്ടായ്­മയുടേയും, കഠിനാധ്വാനത്തിന്റേയും, നിരന്തരമായ പ്രാര്‍ത്ഥനയുടേയും ഫലമായിട്ടാണ് പുതിയ ദൈവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് .ഇടവക വികാരി ഫാ. ഫാ.ഹാം ജോസഫിന്റെ നേതൃത്വത്തില്‍ ദൈവാലയ കമ്മിറ്റിയും, ഇടവക മാനേജിഗ് കമ്മറ്റിയും, വിവിധ ആദ്ധ്യാത്മിക സംഘടനകളും, യുവജനസമൂഹവും ഒത്തൊരുമിച്ച്­ നടത്തിയ നിരന്തര പ്രയത്‌­നങ്ങളാണ്­ ഇതിനു കരുത്തേകിയത്­. ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടേയും മാധ്യസ്ഥതയും, പ്രാര്‍ഥനയും തുണയായി. നാനൂറില്‍പ്പരം വിശ്വാസികള്‍ക്ക് ഒരുമിച്ച്­ ആരാധനയില്‍ പങ്കെടുക്കുവാന്‍ സൗകര്യമുള്ള പുതിയ ദൈവാലയവും, വിശാലമായ ഹാളും, കിച്ചണ്‍, സണ്ടേസ്കൂള്‍ ക്ലാസുകള്‍ നടത്താന്‍ പര്യാപ്തമായ നിരവധി മുറികളും ഉള്‍പ്പെടുന്നതാണ്­ പുതിയ കെട്ടിട സമുച്ചയം. നൂറില്‍പ്പരം കാറുകള്‍ക്ക്­ പാര്‍ക്ക്­ ചെയ്യാവുന്ന സൗകര്യവും ഇതോടനുബന്ധിച്ചുണ്ട്­. ാമറവയമവമസ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമാണ്­ ദൈവാലയം. അത്­ പുതിയ നിയമജനതയായ സഭാ വിശ്വാസികളുടെ ഇടയില്‍ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന സംഗമകൂടാരമാണ്­ (പുറ 33:7­11). പഴയ നിയമത്തില്‍ സമാഗമനകൂടാരത്തില്‍ ഇസ്രായേല്‍ ജനതയോടൊപ്പം ഇറങ്ങിവസിച്ച ദൈവം പുതിയ നിയമത്തില്‍ ദൈവാലയമാകുന്ന സമാഗമനകൂടാരത്തില്‍ സഭാ മക്കളോടൊത്ത്­ വസിക്കുന്നു എന്നതാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസം. വിശ്വാസജീവിതത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്­മയുടെ വളര്‍ച്ചയിലും ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ്­ മലങ്കര ഓര്‍ത്തഡോക്‌സ് ദൈവാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തില്‍ വര്‍ഷ­വര്‍ഷാന്തരങ്ങളായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപാര്‍ത്ത അത്മായ സഹോദരങ്ങള്‍ മുന്നിട്ടിറങ്ങുന്നത്­. നാം മക്കള്‍ക്കായി പലതും കരുതിവെയ്­ക്കുന്നതുപോലെ വരുംതലമുറയ്­ക്കായി ഒരു വിശ്വാസി സമൂഹം കരുതിവെയ്­ക്കുന്ന അതിശ്രേഷ്­ഠമായ നിധിയാണ് പരിശുദ്ധ ദൈവാലയം. ഇത്­ സാധ്യമാക്കാന്‍ സഹകരിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും, സാമ്പത്തികമായും മറ്റു രീതികളിലും സഹായിച്ച മറ്റെല്ലാ ഇടവക സമൂഹത്തിനും, ഇതിനു നേതൃത്വം കൊടുത്ത ദൈവാലയ ബില്‍ഡിംഗ്­ കമ്മിറ്റിഅംഗങ്ങള്‍ക്കും നന്ദിയും പ്രാര്‍ത്ഥനാമംഗളങ്ങളും ആശംസിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്­: Vicar: Rev. Fr. Ham Joseph 847-594-5790 (H) 708-856-7490 (C) frhamjoseph@gmail.com Rev. Dn. George Poovathur 773-561-5738 (C) Trustee: Shajan Varghese 847-675-2149 (C) Secretary: Koshy George 847-983-0433 (C)

അഡ്രസ്­ : St. Thomas Orthodox Church Chicago – IL, 6099 N Northcott Avenue Chicago, IL 60631

വെബ്­: http://www.stocc.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.