You are Here : Home / USA News

സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി ടൂര്‍ണ­മെന്റ് ഫെബ്രു­വരി 20­-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 29, 2016 11:21 hrs UTC

ചിക്കാഗോ: പ്രവാസി മല­യാ­ളി­ക­ളുടെ മന­സ്സില്‍ ചാരം­മൂ­ടി­ക്കി­ട­ക്കുന്ന ഗൃഹാ­തു­ര­ത്വ­ത്തിന്റെ ഓര്‍മ്മ­കള്‍ ഊതി­യെ­ടുത്ത് നാടിന്റെ ഒരു­മ­യും, ഗ്രാമ­ത്തിന്റെ നിഷ്ക­ള­ങ്ക­തയും തുളു­മ്പുന്ന വ്യത്യ­സ്ത­മായ പരി­പാ­ടി­കള്‍ക്ക് ചിക്കാഗോ സോഷ്യല്‍ ക്ലബ് രൂപം­കൊ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്നു. ഇതിന്റെ ഭാഗ­മായി സോഷ്യല്‍ ക്ലബിന്റെ മൂന്നാ­മത് ചീട്ടു­കളി മത്സ­ര­ത്തിന്റെ ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യ­തായി ടൂര്‍ണ­മെന്റ് കണ്‍വീ­നര്‍മരായ പീറ്റര്‍ കുള­ങ്ങ­ര­യും, അലക്‌സ് പടി­ഞ്ഞാ­റേലും സംയുക്ത വാര്‍ത്താ കുറി­പ്പില്‍ അറി­യി­ച്ചു. 2016 ഫെബ്രു­വരി 20­-ന് ശനി­യാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ കെ.­സി.­എസ് കമ്യൂ­ണിറ്റി സെന്റ­റില്‍ വച്ചു (5110, N Elston Ave, Chicago 60630) നട­ത്തുന്ന ചീട്ടു­കളി മത്സ­ര­ത്തില്‍ 18 വയ­സിനു മേലുള്ള എല്ലാ മല­യാ­ളി­ക­ളായ സ്ത്രീ- പുരു­ഷ­ന്മാര്‍ക്കും പങ്കെ­ടു­ക്കാ­വു­ന്ന­താ­ണ്. (മ­ത്സരം ഫീസ് വച്ച് നിയ­ന്ത്രി­ച്ചി­രി­ക്കു­ന്നു). 28 (ലേ­ലം) ഒന്നാം സ്ഥാനം ലഭി­ക്കുന്ന ടീമിന് ജോമോന്‍ തൊടു­ക­യില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോള­റും, ലൂക്കാ­ച്ചന്‍ തൊടു­ക­യില്‍ മെമ്മോ­റി­യല്‍ എവര്‍ റോളിംഗ് ട്രോഫി­യും, രണ്ടാം സ്ഥാനം ലഭി­ക്കുന്ന ടീമിന് ലൂക്കാ­ച്ചന്‍ പൂഴി­ക്കു­ന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോള­റും, ഏലിയാമ്മ പൂഴി­ക്കു­ന്നേല്‍ മെമ്മോ­റി­യല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭി­ക്കും. റെമ്മി ഒന്നാം­സ്ഥാനം ലഭി­ക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാ­ര­പ്പ­ള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോള­റും, ജേക്കബ് തോമസ് കണ്ടാ­ര­പ്പ­ള്ളില്‍ മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭി­ക്കുന്ന വ്യക്തിക്ക് ജിബി കൊല്ല­പ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും തോമസ് കൊല്ല­പ്പള്ളി മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും ലഭി­ക്കു­ന്ന­താ­ണ്. ഈ വാശി­യേ­റിയ മത്സ­ര­ത്തി­ലേക്ക് എല്ലാ മല­യാ­ളി­ക­ളേയും ടൂര്‍ണ­മെന്റിന്റെ കണ്‍വീ­നര്‍മാ­രായ പീറ്റര്‍ കുള­ങ്ങ­ര­യും, അലക്‌സ് പടി­ഞ്ഞാ­റേ­ലും, പ്രസി­ഡന്റ് സാജു കണ്ണ­മ്പ­ള്ളി, വൈസ് പ്രസി­ഡന്റ് സിബി കദ­ളി­മ­റ്റം, സെക്ര­ട്ടറി ജോയി നെല്ലാ­മ­റ്റം, ട്രഷ­റര്‍ സണ്ണി ഇണ്ടി­ക്കു­ഴി, ജോയിന്റ് സെക്ര­ട്ടറി പ്രദീപ് തോമ­സ് എന്നി­വരും ടൂര്‍ണ­മെന്റ് കമ്മിറ്റി അംഗ­ങ്ങളും അതു­പോലെ സോഷ്യല്‍ ക്ലബിന്റെ എല്ലാ അംഗ­ങ്ങ­ളു­ടേയും പേരില്‍ കെ.­സി.­എസ് കമ്യൂ­ണിറ്റി സെന്റ­റി­ലേക്ക് സ്വാഗതം ചെയ്യു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: പീറ്റര്‍ കുള­ങ്ങര 1 847 951 4476, അലക്‌സ് പടി­ഞ്ഞാ­റേല്‍ 1 847 962 5880, സാജു കണ്ണ­മ്പള്ളി 1 847 791 1824. അന്നേ­ദി­വസം സ്വാദി­ഷ്ട­മായ ഭക്ഷണം സംഘാ­ടര്‍ ക്രമീ­ക­രി­ച്ചി­ട്ടു­ണ്ട്. മാത്യു തട്ടാ­മറ്റം അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.