You are Here : Home / USA News

കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, January 29, 2016 11:33 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരളാ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്(കെ.എസ്എസി)ന്റെ വാര്‍ഷിക പൊതുയോഗം കൂടി 2016ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 17ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദേശി റെസ്റ്റോറന്റില്‍ വച്ച് കൂടിയ പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍ പി മാത്യു(അമ്പോറ്റി ഇലന്തൂര്‍) അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഡേവിഡ് ലൂക്കോസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ട്രഷറര്‍ തോമസ് ഇടിക്കുള 2015 ലെ വാര്‍ഷിക വരവു ചെലവു കണക്ക് അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും പൊതുയോഗം പാസാക്കി. അതിനുശേഷം 2016 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഡേവിഡ് ലൂക്കോസ്(ചെയര്‍മാന്‍), മീനാ ജോര്‍ജ്ജ്(വൈസ് ചെയര്‍മാന്‍) ഉമ്മന്‍ തോമസ്(സെക്രട്ടറി) അന്നാ തോമസ്(ജോയിന്റ് സെക്രട്ടറി) തോമസ് ഇടിക്കുള(ട്രഷറര്‍) ഏബ്രഹാം ജോര്‍ജ്ജ്(ഓഡിറ്റര്‍, എന്നിവരാണ് പുതിയ സാരഥികള്‍. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ബോബി തോമസ്, റജി തോമസ്, റ്റോം തോമസ്, മോളി മത്തായി, ഷീലാ മാത്യൂസ്, ലിസി ഡേവിഡ് എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍ അന്നാ തോമസ് നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം യോഗം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.