You are Here : Home / USA News

ഗോപകുമാറിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

Text Size  

Story Dated: Saturday, January 30, 2016 05:36 hrs UTC

ചിക്കാഗോ : മൂന്ന് ദശാബ്ദക്കാലം മാധ്യമരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ടി.എന്‍.ഗോപകുമാറിന്റെ ആകസ്മിക നിര്യാണത്തില്‍ ഇന്ത്യപ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ അനുശോചിച്ചു. 2012-ല്‍ ഐ.സി.എന്‍.എ മാധ്യമരത്‌ന അവാര്‍ഡ് നല്‍കി ആദരിച്ച ടി.എന്‍ ഗോപകുമാര്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ നല്ലൊരു സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നുവെന്ന് പ്രസിഡന്റ് ശിവന്‍ മുഹമ്മ മാധ്യമങ്ങള്‍ക്ക് നല്‍കിയ അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യന്‍ എക്‌സപ്രസില്‍ ഔദ്യോഗികജിവിതം ആരംഭിച്ച ടി.എന്‍ ഗോപകുമാര്‍, മാതൃഭൂമി, ന്യൂസ് റ്റുഡെ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളിലൂടെ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ പ്രശസ്തനായിരുന്നു. ഏഷ്യാനെറ്റ് 'കണ്ണാടി' എന്ന പരിപാടിയിലൂടെ ജനലക്ഷങ്ങളുടെ മനം കവര്‍ന്ന ടി.എന്‍.ഗോപകുമാര്‍ ഏഷ്യനെറ്റ് ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ആകസ്മികമായി ആ ധന്യ ജീവിതത്തിന് തിരശ്ശീല വീണത്. ടി.എന്‍.ഗോപകുമാറിന്റെ വേര്‍പാടിനു വേദനിക്കുന്ന കുടുംബാംഗങ്ങളോടും സ്‌നേഹിതരോടൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാംഗങ്ങളും പങ്കുചേരുന്നതായി പ്രസിഡന്റ് ശിവന്‍ മുഹമ്മ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.