You are Here : Home / USA News

അംബാസഡര്‍ ടി.പി. ശ്രീനിവാസനെ കൈയ്യേറ്റം ചെയ്തതില്‍ എന്‍.ബി.എ. അപലപിച്ചു

Text Size  

Story Dated: Saturday, January 30, 2016 05:42 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക് : ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷനും മുന്‍ അംബാസഡറുമായ ടി. പി. ശ്രീനിവാസനെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ അപലപിച്ചു. വിദ്യാഭ്യാസ വിചക്ഷണനും മുന്‍ അധ്യാപകനുമായ അദ്ദേഹത്തെ അപമാനിച്ചതില്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കന്‍ മലയാളികളുടെ ഉത്തമ സുഹൃത്തു കൂടിയായ ശ്രീനിവാസനെ കൈയ്യേറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് എന്‍.ബി.എ. ജനറല്‍ സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. ലോകം അറിയുന്ന നയതന്ത്രജ്ഞനും മനുഷ്യസ്‌നേഹിയുമായ, ഭാരതത്തിന്റെ തന്നെ അഭിമാനമായ ശ്രീനിവാസനെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിച്ചവരെ വിഡിയോ ക്ലിപ് തെളിവായി സ്വീകരിച്ചുകൊണ്ട് അതില്‍ തിരിച്ചറിയുന്ന ആളുകളെ ശിക്ഷിക്കണം എന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ പറഞ്ഞു. ഇത് മൊത്തം മലയാളികള്‍ക്കും നാണക്കേട് ഉണ്ടാക്കിയ സംഭവമായി ഇതിനെ കാണുന്നുവെന്ന് ട്രഷറര്‍ സേതുമാധവന്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.