You are Here : Home / USA News

അസമത്വങ്ങൾക്കെതിരെ കണ്ണാടി തിരിച്ച അപൂർവ്വ വ്യക്തിത്വമായിരിന്നു ടി എൻ ജി: ഡോക്ടർ കൃഷ്ണ കിഷോർ

Text Size  

Story Dated: Saturday, January 30, 2016 05:53 hrs UTC

ന്യൂയോർക്ക്: മൂന്നര പതിറ്റാണ്ടിലേറെ മാധ്യമ രംഗത്തു നിർണായക സംഭാവനകൾ നല്കിയ ടി.എൻ . ഗോപകുമാറിന്റെ നിര്യാണത്തിൽ അമേരിക്കയിലെ മാധ്യമ പ്രവർത്തകർ അനുശോചനം രേഖപെടുത്തി.

സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ കണ്ണാടി തിരിച്ച അപൂര്വ വ്യക്തിത്ത്വ മായിരിന്നു ടി എൻ ജി എന്ന് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ച ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ് നോര്ത്ത് അമേരിക്ക ന്യൂ യോർക്ക്‌ ചാപ്റ്റർ പ്രസിഡന്റും, ഏഷ്യാനെറ്റ്‌ ന്യൂസ്‌ അമേരിക്ക ബ്യൂറോ ചീഫുമായ ഡോക്ടര കൃഷ്ണ കിഷോർ അനുസ്മരിച്ചു.

പത്തു വർഷത്തിലധികമായി അമേരിക്കയിൽ നിന്ന് നല്കി വരുന്ന രാഷ്ട്രീയ വിശകലനങ്ങല്ക്ക് ടി എൻ ജി പ്രോത്സാഹനവും , മാർഗനിർദേശങ്ങളും നല്കിയിരിന്നു വന്നു അദ്ദേഹം പറഞ്ഞു. ഈ വര്ഷത്തെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനങ്ങളെ കുറിച്ചും ടി എൻ ജി പറഞ്ഞു തന്നിരുന്നു . ഏതാനും വര്ഷങ്ങള്ക്ക് മുൻപ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അമേരിക്കൻ സന്ദർശനം ന്യൂ യോർക്കിൽ നിന്ന് ഒരുമിച്ചു റിപ്പോര്ട്ട് ചെയ്യാൻ ലഭിച്ച ഭാഗ്യവും കൃഷ്ണ കിഷോര് അനുസ്മരിച്ചു.

അര്‍ബുദ രോഗബാധിതനായി വളരെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തോട് പടവെട്ടി വീണ്ടും മാധ്യമരംഗത്ത് സജീവമാകവെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍. അദ്ദേഹത്തിന്റെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടി ശ്രദ്ധേയമായിരുന്നു. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിന് മുന്‍പില്‍ എത്തിച്ച ഈ പരിപാടിയിലൂടെ നിരാലംബരായ ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

മൂന്നര പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച ടി.എന്‍.ജി സാഹിത്യ രംഗത്തും സജീവമായി ഇടപെട്ടിരുന്നു. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, വോള്‍ഗാ തരംഗങ്ങള്‍, കണ്ണകി തുടങ്ങിയവയാണ് കൃതികള്‍.

നേരോടെ, നിര്ഭയം, നിരന്തരം എന്ന ഏഷ്യാനെറ്റ്‌ ന്യൂസിന്റെ വാക്യം മാധ്യമ പ്രവർത്തനത്തിൽ എന്നും ഉയരത്തി പിടിച്ച വ്യക്തിയായിരിന്നു ടി എൻ ജി. അദ്ദേഹത്തിന്റെ വേർപാട് മാധ്യമ രംഗത്തിനും , സമൂഹത്തിനും ഒരു തീരാനഷ്ടമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.