You are Here : Home / USA News

ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വാനിയാ ചാപ്റ്ററിന്റെ റിപ്പബ്ലിക് ദിനാഘോഷം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, February 01, 2016 12:27 hrs UTC

ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരളാ പെന്‍സില്‍വാനിയാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡ്യയുടെ 67-മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 30-ാം തീയ്യതി ശനിയാഴ്ച 5PM മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായി കൊണ്ടാടി. ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ.കുര്യന്‍ രാജന്റെ അദ്ധ്യക്ഷതയില്‍ അമേരിക്കന്‍, ഇന്‍ഡ്യന്‍ ദേശീയ ഗാനത്തോടെ നിലവിളക്ക് കൊളുത്തി വര്‍ണ്ണശബളമായ പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ മഹാത്മാവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം.പി.യും ആയി ശ്രീ.എ.സി. ജോസിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടും ആണ് യോഗം ആരംഭിച്ചത്. പ്രസിഡന്റ് കുര്യന്‍ രാജന്‍ വിശിഷ്ടാതിഥികളെ സദസ്സിനെ പരിചയപ്പെടുത്തികൊണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തി. തന്റെ പ്രസംഗത്തില്‍കൂടി ഇന്‍ഡ്യന്‍ ഭരണഘടനയുടെ കെട്ടുറപ്പിനെപ്പറ്റിയും ഇന്‍ഡ്യന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ തിരിച്ച് എത്തേണ്ടതിന്റെ ആവശ്യകതയും ഊന്നി പറഞ്ഞു കൊണ്ട് പ്രസംഗം ഉപസംഹരിച്ചു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം മുഖ്യാതിഥി, കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ഉപനേതാവും കേരളാ ഹൈക്കോടതിയിലെ ഗവ.പ്ലീഡറുമായ അഡ്വ.ലാലി വിന്‍സ്റ്റിനെ സദസ്സിനെ പരിചയപ്പെടുത്തി മുഖ്യസന്ദേശത്തിനായി ക്ഷണിച്ചു. മഹാത്മാഗാന്ധിയുടെയും, നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും ദീപ്തമായ സ്മരണയ്ക്കു മുമ്പില്‍ കൂപ്പുകൈകളോടെ ആണ് ശ്രീമതി ലാലി വിന്‍സന്റ് പ്രസംഗം ആരംഭിച്ചത്. വിദേശത്തെ ഇന്‍ഡ്യയുടെ 67-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കൂട്ടായ്മ കണ്ടിട്ട് കൊള്ളുന്നു എന്നും, പ്രവാസികളുടെ അവകാശങ്ങള്‍ ഇന്‍ഡ്യയില്‍ സംരക്ഷിക്കപ്പെടുവാന്‍ നിലകൊള്ളും എന്നും അവര്‍ ഉറപ്പ് നല്‍കി. പ്രവാസികളുടെ രാജ്യസ്‌നേഹത്തെയും, കഠിനാദ്ധ്വാനത്തെയും ബഹുമാനിക്കുന്നു എന്നും അടിവരയിട്ട് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ ശ്രീ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന കുതിപ്പ് ജനങ്ങള്‍ ഹൃദയത്തില്‍ എഴുതിചേര്‍ത്തു എന്നും, അതുകൊണ്ട് തന്നെ ഐക്യജനാധിപത്യമുന്നണിക്ക് ഭരണതുടര്‍ച്ച ഉണ്ടാകും എന്നും ഉത്‌ബോധിപ്പിച്ചുകൊണ്ടും കെ.പി.സി.സി. പ്രസിഡന്റ് ശ്രീ.വി.എം.സുധീരന്റെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും ആണ് ലാലി വിന്‍സന്റ് റിപ്പബ്ലിക് ഡേ സന്ദേശം അവസാനിപ്പിച്ചത്.<

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.