You are Here : Home / USA News

സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിന് പുതിയ നേതൃത്വം

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, February 02, 2016 12:26 hrs UTC

ന്യൂയോര്‍ക്ക്: നവീനവും വൈവിധ്യവുമാര്‍ന്ന പരിപാടികളിലൂടെ വിശ്വാസ മനസുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്ന സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിന് കര്‍മ്മ നിരതമായ പുതിയ നേതൃത്വം. വിവിധ ക്രിസ്ത്യന്‍ മ്യൂസിക്ക് ഗ്രൂപ്പുകള്‍, ക്രിസ്ത്യന്‍ ജീവകാരുണ്യ സംഘടനകള്‍, ക്രൈസ്തവ മാധ്യമങ്ങള്‍ എന്നിവരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തവുമായി മുന്നോട്ടു യാത്ര ചെയ്യുന്ന സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ്, പിന്നിട്ട യാത്രയില്‍ ജന നന്മയുടെ ഉദാത്തമായ മാതൃക സമ്മാനിക്കുന്നതായിരുന്നു. ഗ്ലോറിയ റേഡിയോയുടെ സഹകരണത്തോടെ സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് അണിയിച്ചൊരുക്കിയ 'ജിംഗിള്‍ ബെല്‍സ് 2015' ക്രിസ്തുമസ്- പുതുവത്സര ആഘോഷം വന്‍ വിജയവും ജനപങ്കാളിത്തത്തില്‍ മുന്നിട്ടും നിന്നിരുന്നു. 2009 ല്‍ ആരംഭം കുറിച്ച സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിന് ഓര്‍ഗനൈസര്‍, കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ലാജി തോമസ് നേതൃത്വം നല്‍കുകയും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ ഭാരവാഹികളായി ലാജി തോമസ്(ചെയര്‍മാന്‍), ജോമോന്‍ ഗീവര്‍ഗ്ഗീസ്(പ്രസിഡന്റ്), ജോര്‍ജ്ജ് മാത്യു(എക്‌സിക്യൂട്ടീവ് വൈ.പ്രസിഡന്റ്), ഫിലിപ്പ് മാത്യു(വൈ.പ്രസിഡന്റ്), ചാക്കോ മാത്യു(സെക്രട്ടറി), എബ്രഹാം മോനിസ് ജോര്‍ജ്ജ്(ജോ.സെക്രട്ടറി), ജോജി സാമുവേല്‍(ട്രഷറര്‍), കമ്മറ്റി അംഗങ്ങള്‍ ആയി പ്രസാദ് നായര്‍, ബോബ് എബ്രഹാം, റജി വര്‍ഗ്ഗീസ്, റിനു വര്‍ഗ്ഗീസ്, വിന്‍സ് തോമസ്, സോണി ജോണ്‍, ജിനു മാത്യു എന്നിവരെ തിരഞ്ഞെടുത്തു. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകുവാന്‍ ആഗ്രഹിക്കുന്ന മ്യൂസിക്ക് ഗ്രൂപ്പുകള്‍ മീഡിയാ, ചാരിറ്റി സംഘടനകള്‍ എന്നിവരെ സ്വാഗതം ചെയ്യുന്നതായി നേതൃത്വം അറിയിച്ചു. കൂടുതല്‍ വിവരങ്ങല്‍ക്ക് ലാജി തോമസ്- 516 8490368, ജോമോന്‍ ഗീവര്‍ഗ്ഗീസ് - 3479520710, ജോര്‍ജ് മാത്യു-2678843767, ചാക്കോ മാത്യു- 9175784679 എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.