You are Here : Home / USA News

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം റ്റാമ്പായി ല്‍

Text Size  

Story Dated: Tuesday, February 02, 2016 12:47 hrs UTC

67-മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം മലയാളി അസ്സോസിയേഷന്‍ ഓഫ് റ്റാമ്പായും (MAT) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ്(FIA) സും സംയുക്തമായി റ്റാമ്പായിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജനുവരി 31-ാം തീയ്യതി ഞായറാഴ്ച 1.30ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് കേരളത്തെ പ്രതിനിധീകരിച്ച് മലയാളി അസ്സോസിയേഷന്‍ ഓഫ് റ്റാമ്പ(MAT) താലപ്പൊലിയുടെയും, മുത്തുകുടയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നേതൃത്വം നല്‍കി. ഇന്ത്യന്‍, അമേരിക്കന്‍ ദേശീയഗാനങ്ങളുടെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തി. ഘോഷയാത്രവേദിയില്‍ എത്തിയതിനെ തുടര്‍ന്ന് 30-ല്‍ പരം കലാകാരന്‍മാര്‍ അണിയിച്ച് ഒരുക്കിയ ചെണ്ടമേളം വേദിയില്‍ അങ്ങേറി. തുടര്‍ന്ന് നിരവധി ഇന്ത്യന്‍ അസ്സോസിയേഷന്‍ അംഗങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെ കലാസാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതില്‍, മലയാളി അസ്സോസിയേഷന്റെ(MAT) നേതൃത്വത്തില്‍ നടത്തപ്പെട്ട കേരളാബൂത്ത് ശ്രദ്ധേയമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.