You are Here : Home / USA News

എയര്‍ ഇന്ത്യയുടെ ചിറ്റമ്മ നയം ഒരു തുടര്‍കഥ

Text Size  

Story Dated: Tuesday, February 02, 2016 02:55 hrs UTC

എയര്‍ ഇന്ത്യ അമേരിക്കന്‍ മലയാളികളോട് കാണിക്കുന്ന ചിറ്റമ്മ നയത്തിന്‌ ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് വേള്‍ഡ് മലയാളിയുടെ മുന്‍ ഗ്ളോബല്‍ പ്രസിഡന്റ് അലക്സ് വിളനിലം പറഞ്ഞു. ഇത് സം ബന്ധിച്ച് യുവജന നേതാവ് വിനോദ് കോണ്ടൂര്‍ അടുത്ത കാലത്ത് എഴുതിയ ലേഖനം ​പല അപ്രിയ സത്യങ്ങളുടെയും നേര്‍കാഴ്ചയാണ്‌ .ഇതിനെതിരെ മുന്‍ കാലങ്ങളില്‍ നിരവധി നിവേദനങ്ങള്‍ ഇന്ത്യ ഗവണ്‍മെന്റിനും എയര്‍ ഇന്ത്യ മേലുദ്യോഗസ്ഥര്‍ ക്ക് നല്കിയിട്ടുണ്ടെകിലും ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടായിട്ടില്ല. ഇതിനു കാരണം എയര്‍ ഇന്ത്യയിലെ നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ ശക്ത്മായ സ്വാധീനമാണ്‌.ഒരുമിച്ച് നിന്ന് കാര്യങ്ങള്‍ നേടിയെടുക്കുന്നതിലെ നമ്മുടെ ദൌര്‍ബല്യം അവര്‍ മുതലെടുക്കുകയാണ്‌.ന്യൂജേഴ്സിയിലെ ക്ലിഫ്റ്റണ്‍ പള്ളിയില്‍ വെടിയേറ്റ് മരിച്ചവരെ നാട്ടിലെത്തിക്കുവാനുള്ള ശ്രമത്തിന്‌ ബുദ്ധിമുട്ടുണ്ടാകിയവരും ഇതേ ലോബിയാണ്. അന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവി ന്യുയോര്‍ക്കില്‍ ഉണ്ടായിരുന്ന സന്ദര്‍ ഭത്തിലാണ്‌ നമ്മുക്ക് ഈ ഗതികേടുണ്ടായതെന്ന് കരുതണം .മെട്രോ ഉള്‍പ്പടെയുള്ള ഗതാഗത സൌകര്യങ്ങള്‍ ഒരുക്കി അതിവേഗം മുന്നേറുന്ന കേരളത്തിലെ കൊച്ചിയിലേക്ക് എയര്‍ ഇന്ത്യക്ക് വളരെ ലാഭകരമായി സര്‍വ്വീസ് നടത്താവുന്നതാണ്. മുന്‍ നിര സോഫ് റ്റ് വെയര്‍ കമ്പനികള്‍ നിരന്തരം അമേരിക്കയിലേക്ക് പ്രമുഘ സ്ഥാപ നങ്ങള്‍ക്ക് സ്പ്പോര്‍ട്ട് നല്കാന്‍ വേണ്ടി അയക്കുന്നവരുടെ എണ്ണം മാത്രം മതി ലാഭകരമായ ഒരു സര്‍ വ്വീസ് തുടങ്ങുവാന്‍. ചെന്നൈ ദുരിതാശ്വാസ ഫണ്ടിലേക്ക് വേള്‍ഡ് മലയാളിക്ക് കേരള സര്‍ക്കാര്‍ നല്കിയ 50 ലക്ഷം ഡോള ര്‍ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.അമേരിക്കയിലെ യുവജന നേതാക്കള്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് ശുഭപ്രതീക്ഷ്ക്ക വക നല്കുന്നു.ഇവര്‍ ക്കു സര്‍വ്വ പിന്തുണയുമുണ്ടാകുമെന്ന് ശ്രീ അലക്സ് വിളനിലം പറഞ്ഞു.യുവരക്തങ്ങള്‍ നേതൃ തലതിലേക്ക് വരേണ്ടിയതിന്റെ ആവശ്യകത മറ്റുള്ളവര്‍ മനസ്സിലാകി അവരെ പ്രോത്സാഹിപ്പിക്കണമെന്നും വിളനിലം ആഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.