You are Here : Home / USA News

ഡാലസ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം

Text Size  

Story Dated: Tuesday, February 02, 2016 10:58 hrs UTC

ഡാലസ്: നോര്‍ത്ത് ടെക്‌സസിലെ സാമൂഹ്യസാംസ്ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം. എഴുത്തുകാരനും വ്യവസായിയുമായ ബിനോയി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), വ്യവസായിയും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ സാം മത്തായി (സെക്രട്ടറി), സാംസ്ക്കാരിക പ്രവര്‍ത്തകനായ സാം കെ. ജേക്കബ് (ട്രഷററര്‍), ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകനായ എടത്വ രവികുമാര്‍ (മീഡിയ) തുടങ്ങിയവര്‍ ഇര്‍വിംഗ് കിംഗ്‌ലി ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഐക്യകണേ്ഠന തിരഞ്ഞെടുക്കപ്പെട്ടു. ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനും നാഷണല്‍ കമ്മിറ്റിയംഗവുമായ രാജു ചാമത്തില്‍ ചെയര്‍മാനും ബിജു തോമസ്, തൊമ്മച്ചന്‍ മുകളേല്‍ എന്നിവര്‍ അംഗങ്ങളുമായി ട്രസ്റ്റ് ബോര്‍ഡ് പുനസംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സാംസ്ക്കാരിക സംഘടനകളെ സഹകരിപ്പിച്ചുള്ള സാഹിത്യസാംസ്ക്കാരിക സമ്മേളനങ്ങള്‍, ദൃശ്യ,മാദ്ധ്യമ സെമിനാറുകള്‍, ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്ത മലയാളികള്‍ക്കായി നടത്തപ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാനക്യാമ്പുകള്‍, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കലാകായികമേളകള്‍, സാഹിത്യ മത്‌സരങ്ങള്‍, സ്വദേശവിദേശ മലയാളി എഴുത്തുകാരെ പങ്കെടുപ്പിച്ചുള്ള സാഹിത്യസംവാദങ്ങള്‍, ഏകദിനക്യാമ്പുകള്‍, തുടങ്ങിയവ ബന്ധപ്പെട്ടവരുമായി ആലോചിച്ചു നടത്തുമെന്ന് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കയിലെ ഭാഷാസാഹിത്യ, മാദ്ധ്യമ, സാംസ്ക്കാരിക, കലാ രംഗങ്ങളുടെ വളര്‍ച്ചയ്ക്കായി സദ്‌സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കും. ഒപ്പം ദേശീയ സംഘടനയായ ഫോമയുടെ ശക്തമായ അംഗസംഘടനയായി തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.