You are Here : Home / USA News

മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ് നവനേതൃത്വം

Text Size  

Story Dated: Wednesday, February 03, 2016 12:45 hrs UTC

എബ്രഹാം കെ. ഈപ്പന്‍ പ്രസിഡന്റ്

 

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖമായ മലയാളി സംഘടനയായ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) 2016ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. 2015 ഡിസംബര്‍ 12ന് നടന്ന ഇലക്ഷനില്‍ പ്രസിഡന്റായി എബ്രഹാം കെ.ഈപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് കമ്മിറ്റി അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷത്തെ വൈസ്പ്രസിഡന്റും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയവും കൈമുതലായുള്ള ആളാണ് ശ്രീ എബ്രഹാം ഈപ്പന്‍. മറ്റു ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്. വൈസ് പ്രസിഡന്റ് : തോമസ് ചെറുകര സെക്രട്ടറി : അനില്‍ ജനാര്‍ദ്ദനന്‍ ജോയിന്റ് സെക്രട്ടറി : സുനില്‍ മേനോന്‍ ട്രഷറാര്‍ : ജിനു തോമസ് ജോയിന്റ് ട്രഷറാര്‍ : തോമസ് സക്കറിയാ ഫിനാന്‍സ് കമ്മിറ്റി : വത്സന്‍ മഠത്തിപ്പറമ്പില്‍ ഫെസിലിറ്റി മാനേജ്‌­മെന്റ് : റെജി വര്‍ഗ്ഗീസ് സ്‌­പോര്‍ട്‌­സ് & റിക്രിയേഷന്‍ : ബോബി കണ്ടത്തില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ : റെനി കവലയില്‍ മലയാളം ക്ലാസ്സ് കോഓര്‍ഡിനേറ്റര്‍ : റ്റോമി പീറ്റര്‍ സീനിയര്‍ സിറ്റിസണ്‍ കോഓര്‍ഡിനേറ്റര്‍ : ഊര്‍മ്മിള കുറുപ്പ് വുമണ്‍സ് ഫോറം : എല്‍സി ജോസ് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ : എം.എ അബ്രഹാം ജി.കെ പിള്ള, എം.ജി മാത്യു, ജോയ് എന്‍.സാമുവേല്‍, ബേബി ഫിലിപ്പ് മണക്കുന്നേല്‍, അഡ്‌­വോക്കേറ്റ് സുരേന്ദ്രന്‍ കോരന്‍ എന്നിവരായിരിക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍. ജയിംസ് ചാക്കോ മുട്ടുങ്കല്‍ ആയിരിക്കും സംഘടനയുടെ പി.ആര്‍.ഒ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് മുന്‍ ഭാരവാഹികള്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. ഒരു വര്‍ഷത്തെ പരിപാടികള്‍ക്ക് പുതിയ കമ്മിറ്റി രൂപകല്പന നല്‍കി. ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ 2 വരെ നീളുന്ന കേരളോത്സവം പരിപാടികള്‍, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കലാകായിക മേളകള്‍, ഓണാഘോഷം, സാഹിത്യ മത്സരങ്ങള്‍, പിക്‌­നിക്, കാര്‍ണിവല്‍ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷം തുടങ്ങിയവ നടത്താന്‍ പുതിയ കമ്മറ്റി തീരുമാനമെടുത്തു. കഴിഞ്ഞ ജനുവരി 30ന് ഗാന്ധിസ്മൃതിയും റിപ്പബ്ലിക്ക് ദിന സമ്മേളനവും കേരളാഹൗസില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് ബോര്‍ഡ് മെംബര്‍ ശ്രീമതി നീതാ സാനെ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് എബ്രഹാം ഈപ്പന്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു. ജെയിസ് ചാക്കോ മുട്ടുങ്കല്‍ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.