You are Here : Home / USA News

ഐ.­എന്‍.­ഒ.സി ഷിക്കാഗോ റിപ്പ­ബ്ലിക് ദിനം ആഘോ­ഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 03, 2016 12:47 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാ­ഗോ­യുടെ നേതൃ­ത്വ­ത്തില്‍ സ്വതന്ത്ര ഇന്ത്യ­യുടെ അറു­പ­ത്തേ­ഴാ­മത് റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങള്‍ ജനു­വരി 29­-നു വെള്ളി­യാഴ്ച കെ.­പി.­സി.സി വൈസ് പ്രസി­ഡന്റും ഗവണ്‍മെന്റ് പ്ലീഡ­റു­മായ അഡ്വ. ലാലി വിന്‍സെന്റ് ഉദ്ഘാ­ടനം ചെയ്തു. മാതൃ­രാ­ജ്യ­ത്തിന്റെ ദേശ­ഭ­ക്തി­നി­റ­ഞ്ഞു­നിന്ന ആഘോഷ പരി­പാ­ടി­ക­ളില്‍ നൂറു­ക­ണ­ക്കിന് ആളു­കള്‍ പങ്കെ­ടു­ത്തു. എണ്ണ­മറ്റ പ്രതി­സ­ന്ധി­കളെ ചെറുത്ത് തോല്‍പിച്ച് സ്വതന്ത്രപര­മാ­ധി­കാര രാഷ്ട്രം എന്ന നില­യ്ക്കുള്ള ഭാര­ത­ത്തിന്റെ യാത്ര ഇന്ന് അറു­പ­ത്തേഴ് വയ­സിന്റെ ത്രിവര്‍ണ്ണ തിള­ക്ക­ത്തില്‍ എത്തി നില്‍ക്കു­ന്ന­തിന്റെ മഹത്വം കോണ്‍ഗ്രസ് എന്ന ലോക­ത്തിലെ വലിയ പ്രസ്ഥാ­ന­ത്തിന്റെ നേരായ വഴി­യി­ലൂ­ടെ­ ദിശാ­ബോ­ധ­മുള്ള നേതാ­ക്ക­ളുടെ ജീവ­ത്യാ­ഗ­ത്തിന്റെ ഫല­മാ­യി­ട്ടാണ് കൈവ­രി­ച്ച­തെന്ന് ലാലി വിന്‍സെന്റ് തന്റെ ഉദ്ഘാടന പ്രസം­ഗ­ത്തില്‍ പറ­ഞ്ഞു. സോണി­യാ­ഗാന്ധിയുടേയും, കരണ്‍സിം­ഗി­ന്റേയും അംഗീ­കാ­ര­മുള്ള ഐ.­എന്‍.­ഒ.­സിയ്ക്ക് എല്ലാ­വിധ ഭാവു­ക­ങ്ങളും കെ.­പി.­സി.സി വൈസ് പ്രസി­ഡന്റ് നേരു­ക­യു­ണ്ടാ­യി. ഐ.­എന്‍.­ഒ.സി ഷിക്കാഗോ പ്രസി­ഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീ­സിന്റെ അധ്യ­ക്ഷ­ത­യില്‍ കൂടിയ സമ്മേ­ള­ന­ത്തില്‍ സെക്ര­ട്ടറി സിനു പാല­യ്ക്കാ­ത്തടം വിശി­ഷ്ടാ­തി­ഥി­കളെ മുത്തു­ക്കു­ട­ക­ളു­ടേയും താല­പ്പൊ­ലി­യു­ടേയും അക­മ്പ­ടി­യോടെ വേദി­യി­ലേക്ക് ക്ഷണിച്ച് ആമുഖ പ്രസംഗം നട­ത്തി. തുടര്‍ന്ന് ഭാര­ത­ത്തി­ന്റേയും അമേ­രി­ക്ക­യു­ടേയും ദേശീയ ഗാന­ങ്ങള്‍ ബ്യൂല­ബെന്‍, ബ്യൂണ­ബെന്‍, അലന്‍ ചേന്നോ­ത്ത്, എന്നി­വര്‍ ആല­പി­ച്ചത് ദേശ­ഭ­ക്തി­യു­ണര്‍ത്തി. അച്ചന്‍കുഞ്ഞ് ബൊക്കെ നല്‍കി വിശി­ഷ്ടാ­തി­ഥിയെ സ്വീക­രി­ച്ചു. ഐ.­എന്‍.­ഒ.സി നാഷ­ണല്‍ ജന­റല്‍ സെക്ര­ട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് നിറഞ്ഞ സദ­സിന് സ്വാഗതം ആശം­സി­ച്ചു­കൊണ്ട് ഐ.­എന്‍.­ഒ.­സി­യുടെ സ്തുത്യര്‍ഹ­മായ പ്രവര്‍ത്ത­ന­ങ്ങ­ളെ­ക്കു­റിച്ചും റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങ­ളുടെ പ്രസ­ക്തി­യെ­ക്കു­റിച്ചും സംസാ­രി­ച്ചു. അധ്യക്ഷ പ്രസംഗം നട­ത്തിയ പ്രസി­ഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്വതന്ത്ര ഇന്ത്യ­യുടെ 67 വര്‍ഷത്തെ പ്രയാ­ണ­ത്തില്‍ കോണ്‍ഗ്രസ് രാഷ്ട്ര­ത്തിനു നേടി­ത്തന്ന സംഭാ­വ­ന­ക­ളെ­ക്കു­റിച്ച് വിവ­രി­ച്ചു. നാഷ­ണല്‍ യൂത്ത് കോണ്‍ഗ്രസ് കോര്‍ഡി­നേ­റ്റര്‍ സുബാഷ് ജോര്‍ജ് ആയി­രുന്നു എം.­സി. ആശംസകള്‍ അര്‍പ്പി­ച്ചു­കൊണ്ട് ലൂയി ചിക്കാ­ഗോ, ഐ.­എന്‍.­ഒ.സി എക്‌സി­ക്യൂ­ട്ടീവ് വൈസ് പ്രസി­ഡന്റ് റ്റോമി അംബേ­നാ­ട്ട്, ജയ്ബു കുള­ങ്ങ­ര, ഡോ. ജോസ് ആന്റ­ണി, George Joseph Kottukkapally, ചെറി­യാന്‍ വേങ്ക­ട­ത്ത്, ജോണ്‍ ഇല­ക്കാ­ട്ട്, മനു നൈനാന്‍, ഹെറാള്‍ഡ് ഫിഗു­രേ­ദോ, അച്ചന്‍കുഞ്ഞ് മാത്യു, ഐ.­എന്‍.­ഒ.സി നാഷ­ണല്‍ ഐ.ടി കോര്‍ഡി­നേ­റ്റര്‍ വിശാഖ് ചെറി­യാന്‍ എന്നി­വര്‍ സംസാ­രി­ച്ചു. എല്‍സി വേങ്കി­ട­ത്തിന്റെ നേതൃ­ത്വ­ത്തി­ലുള്ള താല­പ്പൊ­ലിയും വിവിധ കലാ­പ­രി­പാ­ടി­കളും സമ്മേ­ള­ന­ത്തിന് കൊഴു­പ്പേ­കി. മാത്യു ഡാനി­യേ­ലിന്റെ നന്ദി പ്രകാ­ശ­ന­ത്തോ­ടും, ഡിന്ന­റോ­ടും­കൂടി പരി­പാ­ടി­കള്‍ക്ക് തിര­ശീ­ല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.