You are Here : Home / USA News

ടാമ്പാ­യില്‍ എം.­എ.­സി.­എ­ഫിനു പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 03, 2016 12:48 hrs UTC

ടാമ്പാ: വടക്കേ അമേ­രി­ക്ക­യിലെ പ്രമുഖ മല­യാളി സംഘ­ട­ന­ക­ളി­ലൊ­ന്നായ മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറി­ഡ­യുടെ 2016­-ലെ ഭര­ണ­സ­മിതി അധി­കാ­ര­മേ­റ്റു. ടോമി മ്യാല്‍ക്ക­ര­പ്പു­റത്ത് (പ്ര­സി­ഡന്റ്), രാജീവ് നായര്‍ (സെ­ക്ര­ട്ട­റി), ഏബ്രഹാം ചാക്കോ (ട്ര­ഷ­റര്‍), സജി മഠ­ത്തി­ലേട്ട് (വൈസ് പ്രസി­ഡന്റ്), സജി കരി­മ്പ­ന്നൂര്‍ (ജോ­യിന്റ് സെക്ര­ട്ട­റി), ഷീലാ ഷാജു (ജോ­യിന്റ് ട്രഷ­റര്‍) തുട­ങ്ങി­യ­വ­രാണ് പുതിയ ഭാര­വാ­ഹി­കള്‍. വര്‍ഗീസ് ഏബ്ര­ഹാം, തോമസ് ജോര്‍ജ്, ഷോണി ഏബ്ര­ഹാം, സുനില്‍ വര്‍ഗീ­സ്, ഷാജി ജോസ­ഫ്, ഫാ. ടോംസണ്‍ ചാക്കോ, രാംപ്ര­സാ­ദ്, ജസ്റ്റിന്‍ ജയ്‌മോന്‍, റൂബി ജോസഫ് എന്നി­വ­രാണ് കമ്മിറ്റി അംഗ­ങ്ങള്‍. തൊടു­പുഴ സ്വദേ­ശി­യായ ടോമി മ്യാല്‍ക്ക­ര­പ്പു­റത്ത് പൊതുപ്ര­വര്‍ത്ത­ന­രം­ഗത്തെ നിറ­സാ­ന്നി­ധ്യ­മാ­ണ്. ദേശീയ സംഘ­ട­ന­യായ കെ.­സി.­സി.­എന്‍.­എ­യുടെ പ്രസി­ഡന്റായി പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്. തിരു­വ­ന­ന്ത­പുരം സ്വദേ­ശി­യായ രാജീവ് നായര്‍ എന്‍ജി­നീ­യ­റിംഗ് ബിരു­ദ­ധാ­രി­യാ­ണ്. ഡാളസ് മല­യാളി അസോ­സി­യേ­ഷന്റെ കമ്മിറ്റി മെമ്പ­റാ­യും, കേരളാ അസോ­സി­സി­യേ­ഷന്‍ ഓഫ് നാഷ് വില്ലിന്റെ സെക്ര­ട്ട­റി­യായും മുമ്പ് പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്. റാന്നി സ്വദേ­ശി­യായ ഏബ്രഹാം ചാക്കോ ആതു­ര­ശു­ശ്രൂഷാ രംഗത്ത് പ്രവര്‍ത്തി­ക്കു­ന്നു. മല­യാളി അസോ­സി­യേ­ഷന്റെ കമ്മിറ്റി അംഗ­മായി പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്. നൂത­ന­മായ കര്‍മ്മ­പ­രി­പാ­ടി­ക­ളു­മായി അസോ­സി­യേ­ഷന്റെ പ്രവര്‍ത്ത­ന­ങ്ങളെ മാതൃ­കാ­പ­ര­മായി മുന്നോട്ടു നയി­ക്കു­മെന്ന് പ്രസി­ഡന്റ് ടോമി മ്യാല്‍ക്ക­ര­പ്പു­റത്ത് പറ­ഞ്ഞു. അസോ­സി­യേ­ഷന്‍ ഹാളില്‍ വച്ച് ചെണ്ട­മേ­ളം, ശിങ്കാ­രി­മേളം തുട­ങ്ങി­യ­വ­യുടെ പരി­ശീ­ല­നം, ഡാന്‍സ് ക്ലാസു­കള്‍, സെമി­നാ­റു­കള്‍ തുട­ങ്ങി­യവ ഉടന്‍ ആരം­ഭി­ക്കും. യുവ­ത­ല­മു­റയെ അസോ­സി­യേ­ഷ­നി­ലേക്ക് കൂടു­തല്‍ അടു­പ്പി­ക്കും. അസോ­സി­യേ­ഷന്റെ ഈവര്‍ഷത്തെ പ്രധാന പരി­പാ­ടി­ക­ളുടെ തീയ­തി­കള്‍: ഏപ്രില്‍ 9 - പ്രവര്‍ത്ത­നോ­ദ്ഘാ­ട­നം, വിഷു, ഈസ്റ്റര്‍, നാടന്‍ തട്ടു­ക­ട. ജൂണ്‍ 3- തൈക്കുടം ബ്രിഡ്ജ്, സ്റ്റേജ്‌ഷോ. സെപ്റ്റം­ബര്‍ 10- ഓണം. ഡിസം­ബര്‍ 25- ക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷം. ഫ്‌ളോറി­ഡ­യി­ലുള്ള എല്ലാ മല­യാ­ളി­ക­ളേയും അസോ­സി­യേ­ഷന്റെ എല്ലാ പരി­പാ­ടി­ക­ളി­ലേക്കും സാദരം ക്ഷണി­ക്കു­ന്ന­തായി ഭാര­വാ­ഹി­കള്‍ അറി­യി­ച്ചു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: www.macftampa.com ഉണ്ണി­കൃ­ഷ്ണന്‍ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.