You are Here : Home / USA News

മാധ്യമങ്ങള്‍ മൂല്യാധിഷ്ഠിത വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഓവര്‍സീസ് കോണ്‍ഗ്രസ്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, February 03, 2016 01:01 hrs UTC

ഹൂസ്റ്റണ്‍: കേരള രാഷ്ട്രീയത്തിലെ സമകാലീന സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരളാ) ടെക്‌സാസ് ചാപ്റ്റര്‍ പ്രത്യേക യോഗം ചേര്‍ന്നു. ജനുവരി 31ന് ഞായറാഴ്ച വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള തനിമ റെസ്‌റ്റോറന്റില്‍ വച്ച് കൂടിയ അവലോകന സമ്മേളനത്തില്‍ കോണ്‍ഗ്രസ്, യുഡിഎഫ് അനുഭാവികല്‍ പങ്കെടുത്തു.

ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് മുന്നോട്ടു പോകുന്ന കേരളാ സര്‍ക്കാരിനെയും അതിനെ മുന്നില്‍ നിന്ന് നയിയ്ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അവഹേളിയ്ക്കുകയും വികസന ചരടിന് കടിഞ്ഞാണിടാന്‍ മാതൃ, ദേവി സങ്കല്‍പങ്ങള്‍ക്ക് വിപരീത അര്‍ത്ഥം നല്‍കിയ ഒരു സ്ത്രീയുടെ ജല്‍പനങ്ങള്‍ വേദവാക്യമായി കാണുന്ന പ്രതിപക്ഷത്തിന്റെയും 24 മണിയ്ക്കൂറും ഇതേ വാര്‍ത്ത തന്നെ പ്രക്ഷേപണം ചെയ്ത സായൂജ്യമടയുന്ന ചില ചാനല്‍ബിംബങ്ങളുടെ പ്രവൃത്തികളെയും യോഗം അപലപിച്ചു. പ്രവാസികളുടെ നിക്ഷേപങ്ങള്‍ ഏറ്റുവാങ്ങുന്ന ഇത്തരം മാധ്യമങ്ങള്‍ കുറച്ചുകൂടി മൂല്യാധിഷ്ഠിത വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്റെ നേരെയുണ്ടായ അക്രമണത്തിനെ കടുത്ത ഭാഷയില്‍ യോഗം അപലപിച്ചു. സ്വന്തം മക്കളെ സ്വാശ്രയ കോളേജിലും വിദേശ യൂണിവേഴ്‌സിറ്റികളിലും പഠിപ്പിയ്ക്കുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കേരളത്തിലെ പാവപ്പെട്ട മക്കള്‍ക്ക് അത് പാടില്ല എന്ന ഇടത് ആശയം ഊട്ടിയുറപ്പിയ്ക്കുന്ന പ്രവര്‍ത്തിയാണ് ഇതിലൂടെ മാര്‍കിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയിരിയ്ക്കുന്നത് എന്ന് സ്വാഗതപ്രസംഗകന്‍ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് പൊന്നുപിള്ള യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഉയര്‍ത്തിപിടിച്ച മഹാത്മജിയുടെ പിന്‍മുറക്കാര്‍, ഈ ജല്‍പനങ്ങള്‍ കൊണ്ടൊന്നും മനം മടുക്കുകയില്ല എന്ന് സെക്രട്ടറി ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ വികസനോന്മുഖ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന യുഡിഎഫ് അടുത്ത 5 വര്‍ഷവും ഭരിയ്ക്കുവാന്‍ സാധിയ്ക്കുമെന്ന് ഏവരും പ്രത്യാശ പ്രകടിപ്പിച്ചു. വ്യക്തിതാല്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിക്കകത്തുള്ള പടല പിണക്കങ്ങളും തമ്മില്‍ കുത്തും ഒഴിവാക്കി അടുത്ത 5 വര്‍ഷവും കേരളക്കര ത്രിവര്‍ണ്ണ പതാക അണിയും എന്ന് യോഗം ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഗാന്ധിജിയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്.
ഏബ്രഹാം തോമസ്, വാവച്ചന്‍ മത്തായി, ഡോ.രഞ്ജിത് പിള്ള, രാജന്‍ യോഹന്നാന്‍, ബാബു സക്കറിയാ, ബാബു യേശുദാസ്, ബാബു തെക്കേക്കര, ദാനിയേല്‍ ചാക്കോ, റെനി കവലയില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് എം.സി.ജോസ്, മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍, സിനിമാതാരങ്ങളായ കൊല്ലം ജി.കെ.പിള്ള, കല്പന എന്നിവരുടെ അകാല വേര്‍പാടില്‍ യോഗം അനുശോചിച്ചു ഒരു മിനിറ്റ് മൗനമാചരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More
More From Trending
View More