You are Here : Home / USA News

ക്യൂന്‍മേരി മിനിസ്ട്രീയുടെ ജീവിത നവീകരണ പെസഹാധ്യാനം

Text Size  

Story Dated: Wednesday, February 03, 2016 01:05 hrs UTC

ഫ്‌ളോറിഡ: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രീയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ Resurrection cat church, 1211 vineland Road, winter garden, FL-34787 പള്ളിയില്‍ വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു. മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം ഫെബ്രുവരി 12-ാം തീയ്യതി വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 9.30 വരെയും, 13-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 7മണിവരെയും, 14-ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 7 മണിവരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. വലിയ നോമ്പിലേക്ക് പ്രവേശിക്കുന്ന ഈ അവസരം ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നു വരുവാനും സഭാവിത്യാസഭേദമെന്യ ഏവരെയും ഇടവക വികാരി റവ.ഫാ.ജോര്‍ജ് ജോണ്‍(സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച്, ഒര്‍ലാന്‍ഡോ) ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തിപ്രാര്‍ത്ഥനയും, ആന്തരികസൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മ അഭിഷേക പ്രാര്‍ത്ഥനയും, കുടുംബ നവീകരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.