You are Here : Home / USA News

ഫോമയുടെ തട്ടിലൊരുങ്ങുന്നു നാടകവസന്തം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, February 03, 2016 01:38 hrs UTC

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാള നാടക മത്സരത്തിനു വേദിയാകുകയാണ് മയാമി, ഫ്ലോറിഡയിലെ ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു ഫോമ അന്താരാഷ്ട്ര കൺവെൻഷൻ. 2016 ജൂലൈ 7-10 തീയതികളിൽ ഫോമയുടെ അഞ്ചാമത്തെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചാണ് മത്സരത്തിനു കളമൊരുങ്ങുന്നത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു പ്രവാസികലാകാരന്മാര്‍ നാടക തട്ടില്‍കയറും. അമേരിക്കയിലെ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നാടകോത്സവം മയാമിയില്‍ ഒരുക്കനാണു സംഘാടകർ അഹോരാത്രം ശ്രമിക്കുന്നത്. കാലിഫോര്‍ണിയ, മേരിലാന്‍ഡ്, ഫ്ലോറിഡ തുടങ്ങി വിവിധ റീജിയണുകളില്‍ നിന്ന് ആറിലധികം ഗ്രൂപ്പുകള്‍ ഇപ്പോള്‍ തന്നെ മത്സരത്തിൽ പങ്കെടുക്കുവാൻ സന്നദ്ധ അറിയിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. മികച്ച പ്രതികരണമാണ് നാടകമത്സരത്തിനു ലഭിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.

നേരത്തെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ വച്ച് ഇപ്പോഴത്തെ സെക്രട്ടറി ഷാജിയുടെ ആശയമായിരുന്നു ഒരു നാടകമത്സരം നടത്തുകയെന്നത്. അന്ന് വൻ വിജയമായിരുന്ന നാടകോത്സവം ഈ വർഷവും വേണമെന്ന ആവശ്യം അന്നേ ഉയർന്നിരുന്നു. അന്നത്തെ സംഘാടകരുടെ പ്രവര്‍ത്തന മികവില്‍ പുതിയൊരു കലാ കൗതുകത്തിനു ഫോമ കണ്‍വന്‍ഷന്‍ സാക്ഷ്യം വഹിച്ചു.

ഇന്ന് ഫോമയുടെ മറ്റൊരു യുവനേതാവായ വെസ്റ്റേൺ റീജണൽ വൈസ് പ്രസിഡന്റ് ടോജോ തോമസിന്‍റെ നേതൃത്ത്വത്തില്‍ മത്സരം പൂര്‍വാധികം ഭംഗിയായി നടക്കും. മികച്ച കലാകാരനായ ടോജോയോടൊപ്പം ന്യൂജേഴ്സിയില്‍നിന്നുള്ള മിത്രാസ് രാജനും, ഡോ. ഷിറാസും കൂട്ടിനുണ്ട്. മുപ്പതുമിനിറ്റുള്ള നാടകങ്ങളാണ് മത്സരത്തിനു പരിഗണിക്കുന്നത്.  മികച്ച നാടകം, സംവിധായകന്‍, നടന്‍, നടി , സഹനടന്‍, സഹനടി എന്നിങ്ങനെ അവാര്‍ഡുകളും വിതരണംചെയ്യും. നാടകോത്സവത്തിന് പങ്കെടുക്കുന്ന ടീമുകള്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്തു തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഫോമ നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ് - ആനന്ദന്‍ നിരവേല്‍ 954 675 3019, ജനറല്‍ സെക്രട്ടറി – ഷാജി എഡ്വേര്‍ഡ് 917 439 0563, ട്രഷറര്‍ - ജോയ് അന്തോണി 954 328 5009, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ - മാത്യു വര്‍ഗീസ്‌ 954 234 1201, നാടകമത്സരം ചെയര്‍മാന്‍ - ടോജോ തോമസ്‌ 925 876 2677

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.