You are Here : Home / USA News

സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളില്‍ സണ്‍ഡേ സ്‌കൂള്‍ ദിനം ആചരിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, February 04, 2016 12:53 hrs UTC

ജാക്‌സണ്‍ ഹൈറ്റ്‌സ്:

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളില്‍ സണ്‍ഡേ സ്‌കൂള്‍ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വികാരി ഫാ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ ബോര്‍ഡംഗങ്ങളില്‍ ഒരാളായ ഷൈനി രാജു മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി. മുന്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു സിബില്‍ സ്‌കറിയ, തങ്കമ്മ തോമസ്, മിനി ഏലിയാസ്, സെക്രട്ടറി കുരുവിള കോര, ട്രഷറര്‍ ബിജു വര്‍ഗീസ്, ടിഫനി തോമസ് എന്നിവരു പ്രസംഗിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വര്‍ണാഭമായ റാലിയും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.