You are Here : Home / USA News

ജനോപകാര ജനാധിപത്യത്തിന് തമ്പിചാക്കോയെ ഫൊക്കാനാ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് പമ്പ

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, February 04, 2016 01:28 hrs UTC

ഫിലഡല്‍ഫിയ: ദീര്‍ഘ കാലത്തെ സാമൂഹിക സേവന ചരിത്രവും സംഘാടക മികവും സീനിയോരിറ്റിയും കൈമുതലുള്ള ഫൊക്കാനയിലെ മികച്ച ജനോപകാര ജനാധിപത്യവാദിയായ തമ്പി ചാക്കോയെ പമ്പാ മലയാളി അസ്സോസിയേഷന്‍ ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പമ്പാ ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഫൊക്കാനയില്‍ ജനാധിപത്യ ക്രമങ്ങളുണ്ട്. എന്നാല്‍ അത് ആവര്‍ത്തനക്കൃഷിക്കാരുടെ കൈകളില്‍ സ്ഥിരമായി അമര്‍ന്നാല്‍ ജീര്‍ണ്ണതയാണ് ഫലം. ഒരേ വ്യക്തിതാത്പര്യം വിവിധ മുഖകവചം അണിഞ്ഞ് സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നത് മുരടിപ്പിന് കാരണമാകും. വിശാലമായ നവീകരണം ആവശ്യപ്പെടുന്ന ഡിജിറ്റല്‍ വിപ്ലവ യുഗത്തില്‍ അറു പഴഞ്ചന്‍ ശീലങ്ങള്‍ ഫൊക്കാനയ്ക്ക് ഉണര്‍വു നല്‍കില്ല. കാലോചിതമായ പരിഷ്­കാരങ്ങള്‍ക്ക് ധാനാര്‍ഭാടമല്ല, ആശയ ബഹുസ്വരതയാണ് ആവശ്യം. ഈ രംഗത്ത് സംഘടനാ പ്രവര്‍ത്തന പരിചയമുള്ള തമ്പി ചാക്കോയും അദ്ദേഹത്തോടൊപ്പം അണി നിരക്കുന്ന പ്രവര്‍ത്തകരും നവീന ജനാധിപത്യ കര്‍മ്മ പരിപാടികള്‍ കൊണ്ട് ഫൊക്കാനയ്ക്ക് നവ ചൈതന്യം പകരുമെന്ന് പമ്പ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സുധാ കാര്‍ത്താ, ജോര്‍ജ് നടവയല്‍, രാജന്‍ സാമുവേല്‍, പ്രസാദ് ബേബി, സുമോദ് നെല്ലിക്കാല, ഡോമിനിക് പി ജേക്കബ് എന്നിവര്‍ പ്രമേയത്തിന്റെ ന്യായങ്ങള്‍ സാധൂകരിച്ച് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അലക്‌­സ് തോമസ് സ്വാഗതവും ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.