You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭിമുഖം.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, February 07, 2016 08:45 hrs UTC

ന്യൂയോർക്ക്: എഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ കോൺഫിഡന്റ് ഗ്രൂപ്പ്)  ഈയാഴ്ച്ച, അബാദ് ഗ്രൂപ്പ് കമ്പനികളുടെ എം ഡി, കോൺഫിഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസ്സോസിയേഷസ് ഓഫ് ഇന്ത്യ (CREDAI) യുടെ കേരളാ  സെക്രട്ടറി ജനറലും, ക്രെഡായി ക്ലീൻ സിറ്റി മൂവ്മെന്റ്, ക്ലീൻ ഇന്ത്യ-ക്രെഡായി നാഷണൽ എന്നിവയുടെ ചെയർമാനുമായ ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭിമുഖമാണ്, 24 മണിക്കൂറും ലോക മലയാളികളുടെ മുന്നിൽ ലോക വാർത്തകളുമായെത്തുന്ന എഷ്യാ ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (ന്യൂയോർക്ക് സമയം/ഈ എസ് ടി) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച  പ്രക്ഷേപണം ചെയ്യുന്നത്. കോർപ്പറേറ്റ് കമ്പനികളിൽ നിന്നും അമ്പര ചുംബികളായ ഫ്ലാറ്റുകളിൽ നിന്നും പുറന്തള്ളുന്ന വേസ്റ്റുകൾ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം എങ്ങനെ നേതൃത്വം നൽകുന്നു എന്ന്  അദ്ദേഹം സംസാരിക്കും. എഷ്യനെറ്റ്  യൂ. എസ്സിനു വേണ്ടി ജെംസൺ കുരിയാക്കോസ്സാണ് ഡോ: നജീബുമായി അഭിമുഖം നടത്തിയത്.
 
അതോടൊപ്പം തന്നെ ന്യൂജേഴ്സിയിലെ, എഡിസൺ ഹോട്ടലിൽ വച്ചു നടത്തപ്പെട്ട വേൾഡ് മലയാളി കൗൺസിലിന്റെ രണ്ടു ആമേരിക്കൻ വിഭാഗങ്ങൾ ഒന്നായതിനു ശേഷമുള്ള ആദ്യത്തെ ഒരുമിച്ചുള്ള പുതുവത്സര ആഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും സംപ്രേഷണം ചെയ്യും.  എഷ്യാനെറ്റ്  പ്രതിനിധികൾ പങ്കെടുത്ത പ്രസ്തുത മീറ്റിംഗിൽ വച്ചു, നാട്ടിലേക്ക് തിരികെ പോകുന്ന, അമേരിക്കിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ നീണ്ട വർഷങ്ങൾ തിളങ്ങി നിന്ന അലക്സ് കോശി വിളനിലത്തിനു യാത്ര അയപ്പും നൽകിയിരുന്നു. 
ഡോ: കൃഷ്ണ കിഷോറാണ് അമേരിക്കൻ കാഴ്ച്ചകളുടെ ഈയാഴ്ച്ചത്തെ അവതാരകൻ. വീണ്ടും വിത്യസ്ത അമേരിക്കൻ കാഴ്ച്ചകളുമായ്, അമേരിക്കൻ കാഴ്ച്ചകൾ ലോക മലയാളികളുടെ മുന്നിൽ അടുത്താഴ്ച്ചയും എത്തും.
കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജൂ പള്ളത്ത് 732 429 9529
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.