You are Here : Home / USA News

കേരള ക്ളബ് "Thaikkudam Bridge in Detroit" Show-യുടെ ടിക്കറ്റ് വിൽപ്പനക്ക് ആവേശോജ്വലമായ തുടക്കം

Text Size  

Story Dated: Monday, February 08, 2016 04:20 hrs UTC

സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക്‌ ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ ആദ്യത്തെ അമേരിക്കൻ സ്റ്റേജ് പ്രോഗ്രാമിന് ആതിഥ്യമേകാൻ Detroit കേരള ക്ളബ് ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷം ജൂൺ 17-ന് Fitzgerald High School ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രോഗ്രാം. ഡിട്രോയിറ്റ് മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്പന January-31നു കേരള ക്ളബിന്റെ ഓഫീസ്സിൽ വച്ച് നടന്നു. കേരള ക്ളബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ക്ഷണിക്കപ്പെട്ട അതിഥികളും അടക്കം, നാല്പതോളം പേർ പങ്കെടുത്ത ലളിതമായ ചടങ്ങിൽ കേരള ക്ളബിന്റെ പ്രസിഡൻറ്റ് സുഭാഷ്‌ രാമചന്ദ്രൻ അതിഥികളെയും കമ്മിറ്റി അംഗങ്ങളെയും സ്വാഗതം ചെയ്തു. ചടങ്ങിൽ മിഷിഗണിലുള്ള മറ്റു മലയാളി സംഘടനകളുടെ സാന്നിധ്യം ശ്രദ്ധേയമായി. Detroit Malayalee Association പ്രസിഡന്റ്‌ ശ്രീ. സൈജൻ ജോസഫ് , Michigan Malayalee Association പ്രസിഡന്റ്‌ ശ്രീ. മാത്യു ഊമ്മൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത്, പ്രോഗ്രാമിന്റെ വിജയത്തിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മിഷിഗണിലെ എല്ലാ മലയാളി സംഘടനകളും, ഒരുമിച്ച് കൈകോർത്ത് പരിപാടികൾ സംഘടിപ്പിക്കുന്നതിന്റ്റെ ആവശ്യകതയെപ്പറ്റി സൈജനും, മാത്യുവും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്, സദസ്സ് സഹർഷം സ്വാഗതം ചെയ്തു. Novi Energy സ്ഥാപകനും, കേരള ക്ളബിന്റെ എല്ലാ സംരംഭങ്ങൾക്കും പിന്തുണ നൽകുകയും ചെയ്യാറുള്ള ശ്രീ. ആനന്ദ്‌ ഗംഗാധരനും ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ളബിന്റെ ആജീവനാന്ത അംഗമാണ് താനെന്ന് ആനന്ദ് അനുസ്മരിച്ചു. തൈക്കുടം പരിപാടിക്ക് അദ്ദേഹം എല്ലാ വിധ ഭാവുകങ്ങളും, പിന്തുണയും നേർന്നു. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ മുരളി നായർ, തൈക്കുടം ഷോയുടെ, ടൈറ്റിൽ സ്പോൺസറായ ശ്രീധറിനു (ബിരിയാണി എക്സ്പ്രസ്സ്‌ റെസ്റ്റോറൻറ്റ്) ടിക്കറ്റ് നൽകി, വിൽപ്പന ഉത്ഘാടനം ചെയ്തു. പ്രോഗ്രാമിൻറ്റെ മറ്റൊരു മെഗാ സ്പോൺസർ Remax Realtor കോശി ജോർജ് ആണ്. പ്രോഗ്രാമിന് ചുക്കാൻ പിടിക്കുന്ന അജയ് അലെക്സും ജോളി ഡാനിയേലും തൈക്കുടം ബ്രിഡ്ജ് ബാൻഡിനെപ്പറ്റി സംക്ഷിപ്തമായി വിവരിച്ചു. ക്ളബിൻറ്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായ ലീന നമ്പ്യാർ പ്രോഗ്രാം നേരിട്ടു കണ്ട അനുഭവം എല്ലാവരുമായി പങ്കു വച്ചു. കുട്ടികളും മുതിർന്നവരും ഒരു പോലെ ആസ്വദിക്കുന്ന മലയാളം, തമിഴ്, ഹിന്ദി പാട്ടുകൾ, മെലഡിയും, ഹിന്ദുസ്ഥാനിയും, ഫാസ്റ്റ് സോങ്ങ്സും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വൈവിധ്യമാർന്ന അവതരണ ശൈലിയാണു തൈക്കുടം ബ്രിഡ്ജിന്റെ പ്രത്യേകതയെന്നു ലീന പറഞ്ഞു. തൈക്കുടം ബ്രിഡ്ജിൻറ്റെ സൂപ്പർ ഹിറ്റുകളായ പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ക്ളബിൻറ്റെ പ്രിമസ് ജോൺ തയ്യാറാക്കിയ വീഡിയോ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. സെക്രട്ടറി സ്വപ്ന ഗോപാലകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. ടിക്കറ്റ് വിൽപ്പ തുടങ്ങുന്നതിനു മുമ്പേ തന്നെ തൈക്കുടം ബ്രിഡ്ജ് പരിപാടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന വമ്പിച്ച പ്രതികരണവും, പിന്തുണയും നൽകിയ ആത്മവിശ്വാസത്തിലാണ് കേരള ക്ളബ് ടീം. കേരള ക്ളബിന് വേണ്ടി രജീഷ് വെങ്ങിലാട്ട് അറിയിച്ചതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.keralaclub.org www.facebook.com/TheKeralaClub

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.