You are Here : Home / USA News

ഗാര്‍ലന്റില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 09, 2016 01:03 hrs UTC

ഗാര്‍ലന്റ്(ഡാളസ്): ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വീസ് ഫെബ്രുവരി 6 ശനിയാഴ്ച ഗാര്‍ലന്റില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യന്‍ വിസാ സര്‍വ്വീസ് ഏജന്‍സിയായ കോക്‌സ് ആന്റ് കിങ്ങ്‌സ് ഗ്ലോബല്‍ സര്‍വീസസ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസുമായി സഹകരിച്ചാണ് വിസാ ക്യാമ്പ് സംഘടിപ്പിച്ചത്. ഗാര്‍ലന്റില്‍ സ്ഥിതിചെയ്യുന്ന സിക്ക് ടെമ്പിള്‍ നോര്‍ത്ത് ടെക്‌സസ് മന്ദിരത്തില്‍ രാവിലെ 7 മണിക്ക് മുമ്പ് തന്നെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് അപേക്ഷകര്‍ എത്തിചേര്‍ന്നിരുന്നു. വിസാ ക്യാമ്പ് സംഘടിപ്പിച്ച സിക്ക് ടെംബിളിനകത്തേക്ക് പ്രവേശിക്കുന്നവര്‍ സിക്ക് മതാചാരപ്രകാരം തലയില്‍ സ്‌ക്കാര്‍ഫ് കൊണ്ടു കവര്‍ ചെയ്യണമെന്ന് സംഘാടകരുടെ ആവശ്യം ചില അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. വ്യത്യസ്ഥ മതവിശ്വാസികള്‍ എത്തിചേരുന്ന വിസാ ക്യാമ്പില്‍ ഇത്തരം ഒരു നിര്‍ബന്ധം ചെലുത്തുന്നതു അംഗീകരിക്കാനാവില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ടെംബിള്‍ ഭാരവാഹികള്‍ വിസാ ക്യാമ്പില്‍ രാവിലെ എത്തിചേര്‍ന്നവര്‍ക്ക് ഭക്ഷണം സൗജന്യമായി വിതരണം ചെയ്തത് പ്രത്യേകം അഭിനന്ദനാര്‍ഹമായി. രണ്ടു മണിവരെ ദീര്‍ഘിച്ച ക്യാമ്പില്‍ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.സിക്ക് ടെംബിള്‍ ഭാരവാഹികളായ മന്‍മോഹന്‍ സിംഗ്, മന്‍ജിത്സിംഗ്, ധ്യാല്‍സിങ്ങ്, സുകദേവ് സിംഗ് സിന്ധു, എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ അസ്സോസിയേഷന്‍ ഭാരവാഹികളായ ഇന്ദു റെഡി, പ്രകാശ് ജെയ്ന്‍, അക്രം സയ്യദ്, സുധീര്‍ ഫരിക്ക്, ശബ്‌നം മോഡ്ഗില്‍, രാജു ജോര്‍ജ്, ടി.പി.മാത്യു, ആനി മാത്യു, സ്വാതി ഷാ എന്നിവര്‍ വിസാ ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.