You are Here : Home / USA News

സജി കീക്കാടന്റെ പിതാവ് കെ.റ്റി. വറുഗീസ്(ബേബി കീക്കാട്ടിന്‍-74) നിര്യാതനായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, February 09, 2016 01:08 hrs UTC

ന്യൂജേഴ്‌സി:എമര്‍ജിങ്ങ് കേരളയുടെ മാനേജിങ്ങ് എഡിറ്ററും ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി എന്നീ സംഘടനകളിലെ സജീവ അംഗമായ സജി കീക്കാടന്റെ പിതാവ് കെ.റ്റി. വറുഗീസ്(ബേബി കീക്കാട്ടിന്‍-74) സ്വദേശമായ ഓതറയില്‍ നിര്യാതനായി. ദീര്‍ഘകാലം ഇന്‍ഡ്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. നിരവധി വിശിഷ്ട സേവന മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മസ്‌ക്കറ്റ് റോയല്‍ ഒമാന്‍ പോലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഫെബ്രുവരി 13 ശനിയാഴ്ച ഓതറ ലിറ്റില്‍ ഫഌവര്‍ മലങ്കര കാത്തലിക്ക് ചര്‍ച്ച് സെമിത്തേരിയില്‍. ശോശാമ്മ വറുഗീസ് ആണ് ഭാര്യ. ന്യൂമാര്‍വാര്‍ക്കില്‍ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഉദ്യോഗസ്തനായ സജിയെ കൂടാതെ ബിജു തോമസ്(കുവൈറ്റ്), ജിജി റോയി എന്നിവരാണ് മക്കള്‍. മരുമക്കള്‍: ലാലി(കുവൈറ്റ്), അശ്വതി(ന്യൂജേഴ്‌സി), റോയി വറുഗീസ്, കൊച്ചുമക്കള്‍: ജൂവല്‍, ജോയല്‍, ജസ്റ്റിന്‍, അക്ഷയ്, സിയാന, ജെറീന, മെറീന, സെറീന. പരേതന്റെ നിര്യാണത്തില്‍ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി, ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി എന്നീ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.