You are Here : Home / USA News

പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പരസ്യങ്ങള്‍ക്ഷണിക്കുന്നു

Text Size  

Story Dated: Tuesday, February 09, 2016 01:19 hrs UTC

2016 ജൂണ്‍ 30 മുതല്‍ജൂലൈ 3 വരെ ഡാളസില്‍ വെച്ച് നടക്കുന്ന 34-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പരസ്യങ്ങള്‍, ലേഖനങ്ങള്‍, കഥ, കവിതകള്‍, ഭാവന, കാര്‍ട്ടൂണുകള്‍ മുതലായവ ക്ഷണിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും രചനകള്‍ അയക്കാവുന്നതാണ്. ലേഖനങ്ങളുംമറ്റും അയയ്ക്കുമ്പോള്‍ ഒരു പേജില്‍ കവിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൂടാതെ രചയിതാക്കളുടെ ഫോട്ടോയും അയക്കേണ്ടതാണ്. കഴിഞ്ഞകാലങ്ങളില്‍ നടന്നിട്ടുള്ള കോണ്‍ഫറന്‍സുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കതക്കവിധം അനുഭവങ്ങളോ, ഫോട്ടോകളോ കൈവശംഉള്ളവര്‍ അയച്ചുതന്നാല്‍ സുവിനീറില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. കൂടാതെ ക്രൈസ്തവ- ക്രൈസ്തവേതര മാധ്യമങ്ങള്‍, ചീഫ് എഡിറ്ററിന്റെ ആശംസയും ഫോട്ടോയും അയച്ചുതന്നാല്‍ സുവനീറില്‍ ഉള്‍പ്പെടിത്തുന്നതണ്. സുവിനീറിലേക്ക് പരസ്യങ്ങള്‍ നല്‍കാന്‍ താല്‍പര്യപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്: പരസ്യ നിരക്കുകള്‍ താഴെചേര്‍ക്കുന്നു. ബാക്ക്കവര്‍ പേജ്: 3000 ഡോളര്‍, അകത്തെ കവര്‍ പേജ്: 2000 ഡോളര്‍, ഫുള്‍ പേജ്: 300 ഡോളര്‍, ഹാഫ് പേജ്: 200 ഡോളര്‍, ബെസ്റ്റ് കോബ്ലിമെന്റ്‌സ്, ഫാമിലി ഫോട്ടോ: 150 ഡോളര്‍. സുവിനീര്‍ പരസ്യത്തിന്റെ സൈസ്: ഫുള്‍ പേജ്അകലം - 18 സി.എം, പൊക്കം- 25 സി.എംഹാഫ് പേജ്അകലം- 18 സി.എം, പൊക്കം - 12.5 സി.എം. ഫോട്ടോ റിസൊലൂഷന്‍ 300. സുവനീറിലേക്ക് മാറ്റര്‍അയയ്ക്കുന്നതിലോ പരസ്യ നിരക്കുകളെ കുറിച്ചോകൂടുതലായി അറിയുവാന്‍ താന്ര്യമുള്ളവര്‍ ജോണ്‍സ് പി. മാത്യൂസ് 423-991-7175, രാജന്‍ ആര്യപ്പള്ളില്‍ 678-571-6398 എന്നീ നമ്പറുകളിലോ പിസിഎന്‍എകെ2016 സുവിനീര്‍ അറ്റ് ജീമെയില്‍.കോം ആയോ ബന്ധപ്പെടുക. പിസിനാക്ക് 2016 എന്ന പേരില്‍ ചെക്ക് എഴുതേണ്ടതാണ്. പരസ്യങ്ങളും, രചനകളും മറ്റും അയക്കേണ്ടവര്‍ ഫെബ്രുവരി 29-ന് മുമ്പായി ജോണ്‍സ് പി. മാത്യൂസ്, പി. ഒ. ബോക്‌സ് 620742, അറ്റ്‌ലാന്റാ, ജോര്‍ജിയ 30362, യു.എസ്.എ എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. കൂടാതെരചനകളും മറ്റും പിസിഎന്‍എകെ2016 സുവിനീര്‍ അറ്റ് ജീ മെയില്‍.കോം എന്ന വിലാസത്തിലും അയയ്ക്കാവുന്നതാണ്. അയ്യായിരത്തിലധികം കോപ്പികളുമായി പ്രസിദ്ധീകരിക്കുന്ന പി.സി.നാക്ക് സുവനീര്‍, ഡാളസ്സില്‍ നടക്കുന്ന മുപ്പത്തിനാലാമത് കോണ്‍ഫറന്‍സില്‍ വെച്ച് മുഖ്യ പ്രസംഗകനായിരിക്കുന്ന റവ. റയ്‌നോള്‍ഡ് ബോങ്കെയുടെ കാര്‍മികത്വത്തില്‍ പ്രകാശനം നിര്‍വഹിക്കുമെന്ന് സുവിനീര്‍ കമ്മിറ്റി ചെയര്‍മാന്‍ റവ. ഷാജി കെ. ഡാനിയേല്‍ അറിയിച്ചു.

 

വാര്‍ത്ത: ജോണ്‍സ് പി. മാതൂസ്, പബ്ലിസിറ്റി കോര്‍ഡിനേ­റ്റര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.