You are Here : Home / USA News

ശാരോന്‍ ഫാമിലി കോണ്‍ഫറസ് ഡാളസില്‍ ജൂണ്‍ 23 മുതല്‍ 26 വരെ

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, February 10, 2016 12:15 hrs UTC

ഡാളസ്സ്: നോര്‍ത്ത് അമേരിക്കയിലുളള്ള ശാരോന്‍ സഭാവിശ്വാസികളുടെ ആത്മീയ സമ്മേളനമായ കുടുംബ സംഗമം ജൂണ്‍ 23 മുതല്‍ 26 വരെ ഡാളസ് ഹൈലാന്റെ ഓക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നട ത്തപ്പെടും. അമേരിക്കയിലെ വിവിധ സംസ്ഥനങ്ങളില്‍ നിന്നും, വിദേശരാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിനു വിശ്വാസികള്‍ നാഷണല്‍ കോണ്‍ഫ്ര3സില്‍ പങ്കുചേരും. ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് പ്രസിഡന്റ് റവ. ജോണ്‍ തോമസ് ഉത്ഘാടനം ചെയ്യുന്ന കോണ്‍ഫ്രറസില്‍ ദൈവശാസ്ത്ര പ്രഭാഷകരായ റവ. രാജു മേത്ര, ഡോ. ടി.ജി കോശി, റവ. ജോണ്‍ തോമസ്, റവ. ഗ്ലെന്‍ ബഡോണ്‍സ്കി തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും. പതിനാലാമത് ശാരോന്‍ കോണ്‍ഫ്രറസിന്റെ സുഗമമായ നടത്തിപ്പിനുവേ­ി വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തനം ആരംഭി ച്ചു. റവ. വിജു ജോസഫ് (കണ്‍വീനര്‍), റവ. ഫിന്നി വര്‍ഗീസ് (സെക്രട്ടറി), എബി ജോണ്‍ (ട്രഷറാര്‍), ബെവിന്‍ തോമസ് (യൂത്ത് ഡയറക്ടര്‍) എന്നിവര്‍ ദേശീയ ഭാരവാഹികളായി പ്രവര്‍ ത്തിക്കുന്നു. പ്രസംഗപരമ്പരകളും, സ്റ്റഡിക്ലാസുകളും കൂടാതെ, ഗ്രൂപ്പ് സെക്ഷനുകളും, സംഗീത ശുശ്രൂഷയും, യുവജനങ്ങള്‍ക്കുളള്ള പ്രത്യേക പരിപാടികളും കോണ്‍ഫ്ര3സില്‍ ഉണ്ട­ായിരിക്കുമെന്ന് പാസ്റ്റര്‍ തേജസ് തോമസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.