You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2016 ലെ പ്രവര്‍ത്തനോദ്ഘാടനം

Text Size  

Story Dated: Wednesday, February 10, 2016 02:17 hrs UTC

ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2016 ലെ പ്രവര്‍ ത്തനോദ്ഘാടനം ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്‌റൊരെന്റില്‍ വെച്ച് നടതുകയുണ്ടയി . ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും ആണ് ഈ വര്‍ഷത്തെ മുഖ്യ ലക്ഷ്യം. ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അസോസിയേഷന്റെ രൂപകല്പനയില്‍ മാറ്റം വരുത്തുമാനും കമ്മറ്റിയില്‍ തിരുമാനം ആയി. പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അഅദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് ആമുഖ പ്രസംഗം നടത്തുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രുപരേഖ അവതരിപ്പിക്കുകയും ചെയ്യ്തു. വൈസ് പ്രസിഡന്റ് തോമസ് കോശി, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ ക്കി, എന്നിവര്‍ ഈ വര്‍ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിച്ചു. . ശ്രീകുമാര്‍ ഉണ്ണിത്താന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പുതിയതായി അധികാരം ഏറ്റ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ എം .വി .ചാക്കോയെ അഭിനന്ദിക്കുകയും, അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന എം. വി .ചാക്കോ നാല്‍പത്തി രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ആകുന്നത് ചരിത്ര നിയോഗം ആണെന്നും അഭിപ്രായപ്പെട്ടു. ഒരു സാധാരണ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ് . ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയും പ്രവര്‍ത്തകരും നമുക്കുണ്ട് . അതാണ് നമ്മുടെ ചലനാത്മകതയുടെയും ശക്തിയുടെയും ഉറവിടം . പൊതു പ്രവര്‍ത്തനം സുതാര്യവും ലളിതവുമായിരിക്കണമെന്നും , യുക്തിസഹവുമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച മിടുക്കാണ് ഇതിനെല്ലാം കാരണവും , ഫലവുമായത് .ശക്തവുമായ ഒരു മാന്‍പവര്‍ അത് തുടക്കം മുതല്‍ ഉണ്ടാക്കിയെടുക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു .. അത് നാളിതുവരെ ശരിയാംവണ്ണം വിനിയോഗിക്കുവാന്‍ സംഘടനയുടെ പിന്‍തലമുറക്കാര്‍ക്കും സാധിച്ചു . ആയിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ .എങ്കിലും സംഗടന ഓരോ വര്‍ഷവും വളരണമെങ്കില്‍ കുടുത്തല്‍ മെംബേര്‍സ് വരണം ഇതിനു വേണ്ടി മാര്‍ച്ച് മാസം മെംബെര്‍ഷിപ് മാസമായി ആയി ആചരിക്കനും , കൊച്ചുമ്മന്‍ ജേക്കബ് ചെയര്‍മന്‍ ആയും ഗണേശ് നായര്‍ , കെ.ജെ. ഗ്രിഗറി,ജെ. മാത്യുസ്, വിപിന്‍ ദിവാകരന്‍, ജോണ്‍ മാത്യു (ബോബി) ,കെ.ജി. ജനാര്‍ദ്ദനന്‍ എന്നിവരേ ഉള്‍പെടുത്തി ഒരു കമ്മിറ്റി രൂപികരിക്കുകയും ചെയതു. ഏപ്രില്‍ മാസത്തില്‍ ഈസ്റ്റര്‍, വിഷു, ഫാമിലി നൈറ്റ് എന്നിവ നടത്തുവാനും അതിന്റെ കോര്‍ഡിനെറ്റര്‍സ് ആയി ജോയ് ഇട്ടന്നെയും ,എം.വി കുര്യനെയും നിയമിച്ചു . മേയ് മാസത്തില്‍ വനിതാ ഫോറത്തിന്റെ സെമിനാര്‍ നടത്തുവാനും, ഷൈനി ഷാജന്‍ , രത്‌നമ്മ രാജനെയുംചുമതലപ്പെടുത്തി . അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ പലപ്പോഴും വനിതകള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരവ് ലഭിച്ചിട്ടില്ല, അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ്. യുവതികളെ മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം . മെയ് മാസത്തില്‍ നടത്തുന്ന കേരള നിയമ സഭാതെരെഞടുപ്പിനോടോപ്പം ഒരു ഇലക്ഷന്‍ ടിബേറ്റ് നടത്താനും , ജൂണ്‍ മാസത്തില്‍ വിവധ സെമിനാറുകള്‍ നടത്തുവാനും കോര്‍ഡിനെറ്റര്‍സ് ആയി രാജന്‍ ടി ജേക്കബ്,ചാക്കോ പി ജോര്‍ജിനെ (അനി) ,ഡോ. ഫിലിപ്പ് ജോര്‍ജ് , ജോണ്‍ സി വര്‍ ഗീസ്, എന്നിവരെ ചുമതലപ്പെടുത്തി. ഓരോ വര്‍ഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നില്‍ 1975 മുതല്‍ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ് . ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് നമ്മുടെ സംഘടന നിലനില്‍കുന്നത് .ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക­സാംസ്‌ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും, കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുവേണ്ടി ഒരു യൂത്ത് ഫെസ്റ്റിവല്‍ ജൂലൈ മാസത്തില്‍ നടത്താനും ലിജോ ജോണ്‍നെ കോര്‍ഡിനെറ്റര്‍ ആയും നിയമിച്ചു. ഓഗസ്റ്റ് മാസത്തില്‍ ഫാമിലി പികിനിക് നടത്താനും കോര്‍ഡിനെറ്റര്‍സ്ആയി ജോണ്‍ തോമസ്,രാജ് തോമസ്,കെ.ജെ. ഗ്രിഗറി,സുരേന്ദ്രന്‍ നായര്‍ എന്നിവരെയും ചുമതലപ്പെടുത്തി. നാല്‍പ്പത്തിഒന്ന് ഓണം ഉണ്ട പ്രൗഡിയില്‍ വെസ്റ്റ്‌സ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും എന്നും മികവിന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുന്ന ഒരു ഉത്സവമാണ് . നാല്‍പ്പത്തിഒന്ന് ഓണം കണ്ട അപൂര്‍വ്വം അസോസിയേഷനുകളില്‍ ഒന്നാണ് ,ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഇക്കുറിയും മികവിന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുംഎന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അമേരിക്കയില്‍ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയര്‍മെന്റ് ജീവിതത്തിലേക് കടന്നുകൊണ്ട് രിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുക എന്നതിന്നാണ് അസോസിയേഷന്‍ പരിശ്രമിക്കുന്നത് , ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍മെന്റ് സെമിനാറുകള്‍ നടത്താനും ഇതിനെറെ കോര്‍ഡിനെറ്റര്‍സ്ആയി കെ.ജെ. ഗ്രിഗറി, ജെ. മാത്യുസ്, സുരേന്ദ്രന്‍ നായര്‍ , ലിജോ ജോണ്‍ എന്നിവരെയും നിയമിച്ചു. അമേരിക്കന്‍ പോളിറ്റിക്‌സില്‍ മലയാളീ പ്രാതിനിത്യം ഉറപ്പിക്കുവനും, നമ്മുടെ യുവ തലമുറയെ അമേരിക്കന്‍ പോളിറ്റിക്‌സില്‍ലേക്ക് അക്രക്ഷിക്കുവാനും പോളിറ്റിക്കല്‍ ക്യാമ്പൈനോടൊപ്പം ഒരു ഇലക്ഷന്‍ ടിബേറ്റ് നടത്താനും തിരുമാനിച്ചു , കോര്‍ഡിനെറ്റര്‍സ്ആയി കൊച്ചുമ്മന്‍ ടി. ജേക്കബ്,തോമസ് കോശി എന്നിവരെയും ചുമതലപ്പെടുത്തി. നവംബര്‍ മാസം ചാരിറ്റി മാസം ആയി അചരികാനുംതിരുമാനിച്ചു ,മനുഷ്യരായലും അസോസിയേഷന്‍ ആയാലും സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് ജനസമ്മതരാകുന്നത്. ഈ വര്‍ഷം ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കളുമായാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ കോര്‍ഡിനെറ്റര്‍സ്ആയി,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍ ,രാജന്‍ ടി ജേക്കബ്, എം.വി. കുര്യന്‍ ,ഷാജി ആലപ്പാട്ട് ,നിതിഷ് ഉമ്മന്‍ എന്നിവരെയും ചുമതലപ്പെടുത്തി. ഡിസംബര്‍ മാസത്തില്‍ വനിതാ ഫോറത്തിന്റെ ബന്‍ക്യ്റ്റ് നൈറ്റ് നടത്താനും അതിനു ശേഷം ക്രിസ്തുമസ് അഘോഷവും, ന്യൂ ഇയര്‍ അഘോഷതോടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തിരിശില വിഴും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.