You are Here : Home / USA News

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റെനി പൗലോസ്

Text Size  

Story Dated: Wednesday, February 10, 2016 03:54 hrs UTC

റെനി പൗലോസ് നാട്ടില്‍ നിന്ന് ബി.എസ്.സി പാസ്സായതിനുശേഷം 19- വയസ്സില്‍ കാനഡയിലെത്തി. അവിടെനിന്ന് ആര്‍.എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം 1999-ല്‍ കാലിഫോര്‍ണിയായിലേക്കു താമസം മാറ്റി. ഇവിടെ അലമേദ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ സെന്ററില്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷനിസ്റ്റ് ആയി ജോലി ചെയ്യുന്നു. റെനി വലരെ ചെറുപ്പത്തില്‍ തന്നെ പല സംസ്‌ക്കാരിക സംഘടനകളില്‍ ലീഡര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. കോളേജു വിദ്യാഭ്യാസകാലത്ത് പല ഓര്‍ഗനൈസേഷനിലും കമ്മറ്റിയിലും അംഗത്വം വഹിച്ചിരുന്നു. റെനിയെ അറിയുന്ന ആളുകള്‍ ഇന്‍ബോണ്‍ ലീഡര്‍ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന ആത്മസൗന്ദര്യമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് റെനി. സന്തോഷവും, സൗഹൃദവുമുള്ള ഒരു ഹൃദയമാണവരുടെത്. അതുകൊണ്ട് ഒരിക്കല്‍ പരിചയപ്പെടുന്ന ആളുകള്‍ റെനിയെ ഒരിക്കലും മറക്കാറില്ല. കാലിഫോര്‍ണിയായിലുള്ള മലയാളികള്‍ റെനിയെ ആള്‍ റൗണ്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (MANCA)യില്‍ കമ്മിറ്റി മെമ്പറായി അനേകവര്‍ഷങ്ങള്‍ സേവനം ചെയ്തിട്ടുണ്ട്. MANCA യിലെ റെനിയുടെ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം അംഗീകരിക്കുന്നുവെന്ന് പൂര്‍വ്വ പ്രസിഡന്റുമാരായ റ്റോജോ തോമസും സജു ജോസഫും അഭിപ്രായപ്പെടുന്നു. MANCA യിലെ തന്റെ പ്രവര്‍ത്തനശൈലിയെ ഇഷ്ടപ്പെട്ട ഫോമായുടെ മുന്‍പ്രസിഡന്റുമാരായ കളത്തില്‍ പാപ്പച്ചന്‍ ആണ് റെനിയെ ഫോമായിലേക്കു ആദ്യമായി കൊണ്ടുവന്നത്. ആദ്യ വരവില്‍ തന്നെ റെനിയുടെ വ്യക്തിത്വം എല്ലാവര്‍ക്കും ഇഷ്ടമായി. ഫോമായുടെ ഒരു മുതല്‍ക്കൂട്ടായി എല്ലാവരും അവരെ അംഗീകരിച്ചു. 2010-ല്‍ ലാസ് വേഗസില്‍ നടന്ന മലയാളി മങ്കയുടെ കോമ്പറ്റീഷനില്‍ ഫസ്റ്റ് റണ്ണര്‍ അപ്പര്‍ ആയിരുന്നു റെനി. 2010-2012 വരെ ഫോമായുടെ നാഷണല്‍ കമ്മറ്റിയില്‍ വനിത പ്രതിനിധിയായിരുന്നവര്‍. ഫോമായുടെ പര്വര്‍ത്തനങ്ങള്‍ എവിടെയായിരുന്നാലും അതില്‍ പങ്കെടുത്ത് ഒരു വലിയ വിജയമാക്കി തീര്‍ക്കുന്ന ശൈലിയാണ് റെനിയുടേത്. ഇവരുടെ മികവുറ്റ പ്രവര്‍ത്തനശൈലിയില്‍ ഇഷ്ടപ്പെട്ട ഫോമാഅംഗങ്ങള്‍ റെനിയെ 2012-2014ലെ എക്‌സിക്ക്യൂട്ടീവ് കമ്മറ്റിയിലേക്ക് ജോയിന്റ് സെക്രട്ടറിയായി നോമിനേറ്റു ചെയ്തു. 2012-ല്‍ ഷിപ്പില്‍ നടന്ന ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച വ്യക്തിയാണ് റെനി പൗലോസ്. ഏതു പ്രവര്‍ത്തനങ്ങളോടും വളരെ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന സ്വഭാവം. സ്വാര്‍#്തഥതയില്ലാതെ സംഘടനയെ സ്‌നേഹിക്കുന്ന വ്യക്തിത്വം. ഒരു സംഘടനയുടെ പോരായ്മ സ്ഥിതിഗതികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് റെനിപൗലോസ് ചൂണ്ടിക്കാണിക്കുന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്കു വിലകൊടുക്കുന്നതല്ലായിരിക്കണം സംഘടനയുടെ ഉദ്ദേശ്യം. മലയാളികള്‍ എന്ന് അവകാശപ്പെടുന്ന നമ്മുടെ കള്‍ച്ചര്‍ ഭാവി തലമുറയ്ക്കു നയിച്ചു കൊണ്ടു പോകുവാനുള്ള റോള്‍ മോഡല്‍ ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഫോമാ വളരെയേറെ വളര്‍ന്നു കഴിഞ്ഞു. അതോടൊപ്പം ഇനിയും വളരുവാനുള്ള സാഹചര്യങ്ങളുമുണ്ട്. ഫോമായുടെ പ്രവര്‍ത്തനം അതിന്റെ ഉച്ചകോടിയിലെത്തിക്കാന്‍ നമുക്കു കഴിയണം. അതായിരിക്കണം നമ്മടെ ഓരോരുത്തരുടെയും ലക്ഷ്യം.

2010-2012 ല്‍ ജോയിന്റ് സെക്രട്ടറിയായി റെനിയുടെ കഴിവുകള്‍ അവര്‍ക്കു കിട്ടിയ അവസരത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് അങ്ങേയറ്റം ഭംഗിയായി ചെയ്തു എന്നു പറയുവാനുള്ള മനോധൈര്യമുണ്ടെന്ന് റെനി ചൂണ്ടിക്കാട്ടി. ഫോമായുടെ പേരില്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളിലും റെനിയുടെ ഒത്തിരി ആത്മാര്‍ത്ഥതയും, സേവനവും പങ്കുവഹിച്ചിട്ടുണ്ട്. ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ആദ്യമായി വന്ന വനിതയാണ് റെനി പൗലോസ്. 2012-ല്‍ ചിക്കാഗോയില്‍ വെച്ചു നടന്ന യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റില്‍ സജീവമായ പങ്കുവഹിച്ചു. അതോടൊപ്പം 2013-ല്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടത്തിയ സമ്മിറ്റിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററും ആയിരുന്നു റെനി. 2014-ല്‍ ഫിലാഡല്‍ഫിയായില്‍ വെച്ചു നടത്തപ്പെട്ട നാഷണല്‍ കണ്‍വെന്‍ഷനിലും ഇവരുടെ കഴിവ് പ്രകടമായി. തന്റെ ആത്മവിശ്വാസവും, പ്രവര്‍ത്തനശൈലിയും, സൗഹൃദബന്ധങ്ഹളുമാണ് 2016-2018-ലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് റെനി അഭിപ്രായപ്പെട്ടു. ഫോമായുടെ ഇലക്ഷനില്‍ പാനല്‍ സിസ്റ്റത്തോടു റെനിയ്ക്കു താല്‍പര്യമില്ല. നമ്മുടെ മലയാളികള്‍ ദീര്‍ഘദൃഷ്ടിയുള്ളവരാണ്. ഒരു ലീഡര്‍ഷിപ്പ് സ്ഥാനത്തേക്കു വരുവാന്‍ പറ്റിയ അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള വിവേകബുദ്ധു അവര്‍ക്കുണ്ട്. ഫോമായുടെ വളര്‍ച്ചയ്ക്കു പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരെ അംഗങ്ങള്‍ തിരഞ്ഞെടുക്കണം. അതിന് പാനലിലോ, പാര്‍ട്ടിയോ, റിലീജിയനോ ബാധമാകരുത്. താന്‍ ഈ വൈസ് പ്രസിഡന്‍ര് സ്ഥാനത്തേക്കു വന്നാല്‍, ആരു ജയിച്ചാലും അവരോടൊരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് റെനി ഉറപ്പിച്ചു പറയുന്നു. ഫോമായുടെ വളര്‍ച്ചയ്ക്കും, സമൂഹത്തിന്റെ നയ്ക്കും, പ്രവാസികളുടെ പ്രശ്‌നങ്ങളിലും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ കഴിവുള്ള വ്യക്തിയെന്ന നിലയില്‍. ഫോമായിലെ അംഗങ്ങള്‍ അവരുടെ വിലയേറിയ വോട്ടു തന്ന് റെനിയെ വിജയിപ്പിക്കുമെന്നാണ് അവരുടെ വിശ്വാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.