You are Here : Home / USA News

പ്രണാം സംഗീതനിശ ഏപ്രില്‍ മാസ­ത്തില്‍ ന്യൂജേ­ഴ്‌സി­യില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 12, 2016 12:40 hrs UTC

യുഎസ്സില്‍ ട്രൈസ്‌റ്റേറ്റ് പ്രദേശത്ത് വസിക്കുന്നവരുടേയും ഏപ്രില്‍ ആദ്യവാരത്തില്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്. മഞ്ഞുകാലശൈത്യത്തിന്‍റെ ആലസ്യത്തില്‍ നിന്നും നവവസന്തത്തിന്റെ പൊന്‍ പുലരികളിലേയ്ക്ക് നിങ്ങളുടെ കലാസ്വാദന ഹൃദയങ്ങളെ തുയിലുണര്‍ത്താന്‍, "സ്‌നേഹാഞ്ജലി' എന്ന ഹിറ്റ് ആല്‍ബത്തിനു ശേഷം പ്രണാം മള്‍ട്ടിമീഡിയ അണിയിച്ചൊരുക്കുന്ന "പ്രണാം സംഗീതനിശ' കേട്ടാസ്വദിക്കാനും തുടര്‍ന്നുള്ള ഞങ്ങളുടെ എളിയ സംരംഭങ്ങള്‍ക്ക്­ പ്രചോദനമാകും വിധം നിങ്ങളുടെ പ്രോത്സാഹനം നല്‍കി ഞങ്ങളെ അനുഗ്രഹിക്കാനും ഞങ്ങള്‍ നടത്തുന്ന എളിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ നിറസാന്നിധ്യത്താല്‍ പങ്കുകാരകാനും ഏവരെയും വിനയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. 2016 ഏപ്രില്‍ രണ്ട്­ ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണി നിങ്ങളുടെ ഹൃദയത്തിന്റെ കലണ്ടറില്‍ സ്‌നേഹത്തിന്റെ കയ്യൊപ്പാല്‍ അടയാളപ്പെടുത്തുക. സ്ഥലം: ടെമ്പിള്‍ എമത് ഓഡിറ്റോറിയം, 1666 Windsor Road, Teaneck, NJ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.