You are Here : Home / USA News

കുറഞ്ഞ നിരക്കില്‍ സി.­ആര്‍.­ടി, ആര്‍.­ആര്‍.ടി റിവ്യൂ ക്ലാസ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 12, 2016 12:42 hrs UTC

- ജോര്‍ജ് ഒറ്റ­പ്ലാ­ക്കല്‍ (പി.­ആര്‍.­ഒ, മാര്‍ക്ക്)

 

ഷിക്കാഗോ: പ്രശ­സ്ത­രായ "കെറ്റ­റിംഗ് നാഷ­ണല്‍ സെമി­നാര്‍സ്' സര്‍ട്ടി­ഫൈഡ് റെസ്പി­രേ­റ്ററി തെറാ­പ്പിസ്റ്റ്, രജി­സ്‌ട്രേഡ് റെസ്പി­രേ­റ്ററി തെറാ­പ്പിസ്റ്റ് എന്നീ നാഷ­ണല്‍ ബോര്‍ഡ് പരീ­ക്ഷ­കള്‍ക്കായി ഏപ്രില്‍ 19 മുതല്‍ 21 വരെ ത്രിദിന സെമി­നാര്‍ സംഘ­ടി­പ്പി­ക്കു­ന്നു. സെമി­നാര്‍ നട­ത്ത­പ്പെ­ടു­ന്നത് ഷിക്കാ­ഗോ­യിലെ സെന്റ് അഗ­സ്റ്റിന്‍സ് കോള­ജി­ലാ­ണ്. സെമി­നാ­റില്‍ പങ്കെ­ടു­ക്കു­ന്ന­തി­നുള്ള ഫീസ് 425 ഡോള­റാ­ണ്. എന്നാല്‍ ഇതി­ലേ­ക്കായി ഗ്രൂപ്പ് രജി­സ്‌ട്രേ­ഷന്‍ നട­ത്തു­ന്ന­വര്‍ക്ക് 100 ഡോളര്‍ ഇളവ് അനു­വ­ദി­ച്ചി­ട്ടു­ണ്ട്. സെന്റ് അഗ­സ്റ്റിന്‍സ് കോളജ് റെസ്പി­രേ­റ്ററി കെയര്‍ പ്രോഗ്രാം മേധാ­വി­യും, മാര്‍ക്ക് സെക്ര­ട്ട­റി­യു­മായ റോയി ചേല­മ­ല­യുടെ ശ്രമ­ഫ­ല­മാ­യാണ് ഈ ഇളവ് അനു­വ­ദി­ച്ച­ത്. സി.­ആര്‍.­ടി, ആര്‍.­ആര്‍.ടി പരീ­ക്ഷ­കള്‍ക്ക് തയാ­റെ­ടു­ക്കുന്ന റെസ്പി­രേ­റ്ററി കെയര്‍ വിദ്യാര്‍ത്ഥി­കള്‍ സുഹൃ­ത്തു­ക്കള്‍ക്കും സഹ­പാ­ഠി­കള്‍ക്കു­മൊപ്പം ഫെബ്രു­വരി 18­-നു മുമ്പായി ഗ്രൂപ്പ് രജി­സ്‌ട്രേ­ഷന്‍ നടത്തി 100 ഡോളര്‍ ഇളവ് നേട­ണ­മെന്ന് മാര്‍ക്ക് താത്പ­ര്യ­പ്പെ­ടു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് സെക്ര­ട്ടറി റോയി ചേല­മ­ല­യി­ലു­മായി ബന്ധ­പ്പെ­ടുക: ഫോണ്‍: 773 319 6279. ജോര്‍ജ് ഒറ്റ­പ്ലാ­ക്കല്‍ (പി.­ആര്‍.­ഒ, മാര്‍ക്ക്) അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.