You are Here : Home / USA News

ഡാളസ് കൗണ്ടി തിങ്കള്‍ മുതല്‍ 'സിക്ക' വൈറസ് പരിശോധന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 13, 2016 02:07 hrs UTC

ഡാളസ്: ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹുമണ്‍ സര്‍വ്വീസസ് ഫെബ്രുവരി 15 തിങ്കള്‍ മുതല്‍ 'സിക്ക' വൈറസ് പരിശോധന ആരംഭിക്കുമെന്ന് ഡി.സി.എച്ച്.എസ്. ഡയറക്ടര്‍ സാക്ക് തോംപ്‌സണ്‍ അറിയിച്ചു. പുതിയതായി ആരംഭിച്ച ലബോറട്ടറിയില്‍ സിക്ക വൈറസ് പരിശോധനാ ഫലം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. സാംബിളുകള്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് (സി.ഡി.സി)യിലേക്ക് അയക്കുകയാണെങ്കില്‍ മൂന്നും നാലും ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരുന്നതു ഒഴിവാക്കാന്‍ ഈ ലാമ്പുകള്‍ക്കാകുമെന്ന് സാക്ക് പറഞ്ഞു. ഗര്‍ഭവതികളായ സ്ത്രീകള്‍ക്കു എത്രയും വേഗം പരിശോധനാ ഫലം ലഭിക്കേണ്ടത് അനിവാര്യമാണ്. ഒരു ദിവസം 15 വരെ പരിശോധനകള്‍ നടത്തുന്നതിനുള്ള സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. സിക്ക, ചിക്കന്‍ഗുനിയ, ഡങ്കി തുടങ്ങിയ വൈറസുകളുടെ പരിശോധനയാണ് ഈ ലാബില്‍ ഉണ്ടായിരിക്കുക. സിക്ക വൈറസ് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ആദ്യമായി ഡോക്ടറന്മാരെയാണ് സമീപിക്കേണ്ടതെന്ന് സാക്ക് തോംപ്‌സണ്‍ പറഞ്ഞു. കൊതുകളിലൂടെ പടരുന്ന രോഗമായതിനാല്‍ പരിസര ശുചീകരണവും, കൊതുകു കടിയില്‍ നിന്നുള്ള സംരക്ഷണവും ആവശ്യമാണ്. വിദേശത്തേക്ക് യാത്ര ചെയ്യാതെ ഒരാളില്‍ സിക്ക വൈറസ് കണ്ടെത്തിയത് അമേരിക്കയില്‍ ആദ്യമായി ഡാളസ്സിലാണ്. ലൈംഗീകബന്ധത്തിലൂടെയാണ് വൈറസ് ഈ രോഗികളില്‍ കടന്നുകൂടിയതെന്ന് കൗണ്ടി അധികൃതര്‍ പറഞ്ഞു. വിദേശയാത്രകഴിഞ്ഞു തിരിച്ചെത്തിയ വ്യക്തിയില്‍ പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇരുവരും ചികിത്സക്കുശേഷം രോഗവിമുക്തരായെന്നും അധികൃതര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.