You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് പന്ത്രണ്ടിന്

Text Size  

Story Dated: Saturday, February 13, 2016 02:11 hrs UTC

അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ കൂ'ായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വ്യത്യസ്ത കര്‍മ പരിപാടികളുമായി മുാേ'്. 2016-ലെ പുതിയ ചാപ്റ്റര്‍ ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് പന്ത്രണ്ടിന് വൈകീ'് അഞ്ചുമണിക്ക് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടക്കും. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ബ്യൂറോ ചീഫും, പ്രശസ്തമാധ്യമപ്രവര്‍ത്തകനും, ടെലിവിഷന്‍ അവതാരകനുമായ ഡോക്ടര്‍ കൃഷ്ണ കിഷോര്‍ ആണ് ഐ.പി.സി.എന്‍. ന്യൂയോര്‍ക്ക് പ്രസിഡന്റ്. അനേകവര്‍ഷം വിവിധ മലയാളി സംഘടനകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച് ശ്രദ്ധ നേടിയ, ജനനി മാസിക പത്രാധിപസമിതി അംഗവുമായ സണ്ണി പൗലോസ് ആണ് സെക്ര'റി. അമേരിക്കയിലെ മലയാളം പത്രപ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ പ്രിന്‍സ് മാര്‍ക്കോസ് ആണ് വൈസ്പ്രസിഡന്റ്. പ്രമുഖ സംഘടനാ ഭാരവാഹികളും സാംസ്‌കാരിക-സാഹിത്യനായകരും സജീവമായ പ്രസ്ഥാനങ്ങളും വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലയിലെ മലയാളി സംഘടനകളുമായി സഹകരിച്ച് വ്യത്യസ്ത പരിപാടികള്‍ ചാപ്റ്റര്‍ അടുത്ത രണ്ടു വര്‍ഷം സംഘടിപ്പിക്കുമെ് പുതിയ ഭാരവാഹികള്‍ പറഞ്ഞു. മാധ്യമശില്പശാലകള്‍, യുവതലമുറയെ മാധ്യമരംഗത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടു വിദഗ്ദ്ധര്‍ നയിക്കു പരിശീലനക്ലാസുകള്‍, രാഷ്ട്രീയ സാംസ്‌കാരിക സംവാദങ്ങള്‍, ആകര്‍ഷകമായ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ വിഭാവനം ചെയ്തി'ുണ്ടെ്. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുമെ് ഡോക്ടര്‍ കൃഷ്ണ കിഷോറും, സണ്ണി പൗലോസും പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.