You are Here : Home / USA News

തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ 'ഗിഫ്റ്റ് ഓഫ് ലൈഫ്'

Text Size  

Story Dated: Saturday, February 13, 2016 02:21 hrs UTC

ഷിക്കാഗോ: തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, കരുണ വര്‍ഷാചരണത്തിന്റെ ഭാഗമായി, യുവജനങ്ങളെ, ദൈവം ദാനമായി നല്‍കിയ ജീവന്റെ മാഹാത്മ്യത്തേപ്പറ്റി ബോധവാന്മാരാക്കുന്നതിനുവേണ്ടി, ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ 'ഗിഫ്റ്റ് ഓഫ് ലൈഫ്' സെമിനാര്‍ നടത്തി. എല്‍മസ്റ്റ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഡോക്ടറായ ഡോ. മാഗി തലക്കലാണ് ഈ സെമിനാര്‍ നയിച്ചത്.

ജീവന്‍ ദൈവത്തിന്റെ വലിയ ദാനമാണെന്നും, അത് നശിപ്പിക്കുവാനോ, ഇല്ലാതാക്കുവാനോ, നമുക്ക് യോഗ്യതയില്ലെന്നും, ഇന്ന് ഏതൊക്കെ രീതിയിലാണ് ജീവനുഭീഷണിയുള്ളതെന്നും, അതിനെ എങ്ങനെ തരണം ചെയ്യാമെന്നും ഡോ. മാഗി തലക്കല്‍ വിശദീകരിച്ചു. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റേയും, മതബോധന ഡയറക്ടര്‍ (ഡി. ര്‍. ഇ.) റ്റോമി കുന്നശ്ശേരിയുടേയും, അസി. ഡി. ര്‍. ഇ. റ്റീന നെടുവാമ്പുഴ, മാര്‍ലിന്‍ പുല്ലോര്‍ക്കുന്നേല്‍, എന്നിവരുടേയും നേത്യുത്വത്തിലാണ് ഈ സെമിനാര്‍ നടത്തപ്പെട്ടത്. ഈ സെമിനാര്‍ വളരെ മനോഹരമായി നടത്തിയ ഡോ. മാഗി തലക്കലിനെ റ്റോമി കുന്നശ്ശേരി അഭിനന്ദിക്കുകയുണ്ടായി. അഡ്വക്കേറ്റ് റ്റീന നെടുവാമ്പുഴ ഡോ. മാഗിക്ക് സ്വാഗതം ആശംസിക്കുകയും, മാര്‍ലിന്‍ പുല്ലോര്‍ക്കുന്നേല്‍ നന്ദി പറയുകയും ചെയ്തു. സെമിനാറിനുശേഷം നടത്തപ്പെട്ട ജീവിതത്തിന്റെ വിലയേപ്പറ്റിയും, എന്തുകൊണ്ടാണ് ജീവന്‍ സംരക്ഷിക്കപ്പെടേണ്ടതിനേപ്പറ്റിയും വിവരിക്കുന്ന 'പോസ്റ്റര്‍ എക്‌സിബിഷന്‍' നടന്നു.
ഈ സെമിനാറും, പോസ്റ്റര്‍ എക്‌സിബിഷനും ഏറെ വിജ്ഞാനപ്രഥവും, ഉപകാരപ്രഥവുമായിരുന്നെന്ന് ഇതില്‍ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More
More From Trending
View More