You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച സൂപ്പർ ബൗളും, റാംജിറാവു സ്പീക്കിംഗും.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, February 13, 2016 08:38 hrs UTC

ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ പ്രധാനപ്പെട്ട കായിക വിനോദമായ ആമേരിക്കൻ ഫുട്ട് ബോൾ മത്സരത്തിന്റെ ഒരു സീസണിലെ ഫൈനൽ മത്സരമാണ് സൂപ്പർ ബൗൾ. ജനുവരി 15, 1967-ലാണ് ആദ്യത്തെ സൂപ്പർ ബൗൾ സംഘടിപ്പിച്ചത്. ഫുട്ട് ബോൾ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന, നാട്ടിൽ കളിക്കളങ്ങളിൽ നമ്മൾ കളിച്ചു കൊണ്ടിരുന്ന കാൽപ്പന്തു കളിയെ ഇവിടെ സോക്കർ എന്നാണ് വിളിക്കുന്നത്. അമേരിക്കയിൽ താങ്ക്സ് ഗിവിംഗ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്ഷണം ചിലവാകുന്നത്, ഈ സൂപ്പർ ബൗൾ സണ്ഡേകളിലാണ്. ഈ പ്രാവിശ്യത്തിലെ സൂപ്പർ ബൗൾ മത്സരം കഴിഞ്ഞ ഞായറാഴ്ച്ച, ഫെബ്രുവരി 7, 2016- ന് ആയിരുന്നു. ഈ മത്സരത്തിന്റെ പ്രശക്തഭാഗങ്ങളാണ് ഈയാഴ്ച്ചത്തെ, അമേരിക്കൻ വിശേഷങ്ങളുമായി ലോക മലയാളികളുടെ മുന്നിൽ, ഏഷ്യ നെറ്റ് ന്യൂസ് ചാനലിൽ, എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (ന്യൂയോർക്ക് സമയം/ ഈ എസ് ടി) പ്രക്ഷേപണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിലൂടെ സംപ്രേഷണം ചെയ്യുന്നത്. അതോടൊപ്പം മലാളികൾക്ക് ഒരു പാടു ചിരി സമ്മാനിച്ച, സൂപ്പർ ഹിറ്റ് മലയാള ചിത്രം, റാംജി റാവു സ്പീക്കിംഗിലെ റാംജി റാവു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കോട്ടയത്തിന്റെ സ്വന്തം വിജയ രാഘവനുമായുള്ള അഭിമുഖ സംഭാഷണമാണ്. ഇന്റർവ്യൂ ചെയ്യുന്നത് ഏഷ്യ നെറ്റ് യൂ എസ് എ യുടെ ജംസൺ കുര്യാക്കോസാണ്. അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ന്യൂജേഴ്സിയിൽ നിന്നും ഡോ:കൃഷ്ണ കിഷോറാണ്. ക്യാമറാമാൻ ഷിജോ പൗലോസാണ്. കൂടുതൽ വിവരങ്ങൾക്ക്: രാജൂ പള്ളത്ത് 7324299529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.