You are Here : Home / USA News

മഹാഭാരതം മലയാള സാഹിത്യത്തില്‍ ചെലുത്തിയ സ്വാധിനം

Text Size  

Story Dated: Monday, February 15, 2016 02:08 hrs UTC

(മനോഹര്‍ തോമസ്­)

"മഹാഭാരതത്തില്‍ ഉള്ളതെ മറ്റെവിടെയും കാണുകയുള്ളൂ .മഹാഭാരതത്തില്‍ ഇല്ലാത്തത് കാണാന്‍ വിഷമമാണ് "എന്ന ചൊല്ല് ഇന്നും നിലനില്ക്കുന്നു .ഈ ഇതിഹാസത്തിന് പ്രധാനമായും മുന്ന് തര്‍ജിമകളാണ് മലയാളത്തിലേക്ക് ഉണ്ടായിട്ടുള്ളത് .അതില്‍ ഏറ്റവും പ്രശസ്തവും , സമുജ്വലവും ആയത് കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ തന്നെയാണ് . ( 1865- 1913) പണ്ഡിതനും ,കവിയും ,സര്ഗപ്രതിഭയുടെ മുര്‍തീഭാവവുമായ തമ്പുരാന്‍ 874 ദിവസം കൊണ്ട് ആ ബ്രഹത്തായ സൃഷ്ടി മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു . (114231 വരികള്‍ ) ക്ഷിപ്ര കവിയായ തമ്പുരാന്‍ ആറു പേരെ ചൊല്ലികൊടുക്കാനും, ആറു പേരെ എഴുതിയെടുക്കാനും ,അപ്പുറവും ഇപ്പുറവും ഇരുത്തിയാണ്­ തന്റെ സപര്യ പുര്തിയാക്കിയത് എന്ന് പറഞ്ഞു കേട്ടിടുണ്ട് . വിദ്വാന്‍ കെ. പ്രകാശന്റെയും,എ. ബാലകൃഷണ വരിയരുടെയും മഹാഭാരതം തര്ജിമ വിണ്ടും വന്നു . മഹാഭാരതത്തെ ആസ്പദമാക്കി മലയാള ഭാഷയില്‍ ഒരുപാടു സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട് .ആട്ടകഥകള്‍ ,കുത്ത് ,കിളിപ്പാട്ട് ,ചമ്പുക്കള്‍ , കവിതകള്‍, കഥകള്‍, നോവലുകള്‍ അങ്ങിനെ പലതും .സര്ഗ ചേതന ഉള്ള പലരും ആ മഹാസാഗരത്തില്‍ മുങ്ങി മുത്തുകളുമായി പോങ്ങിവന്നിട്ടുണ്ട് അയ്യമ്പിള്ള ആശാന്റെ " ഭരതം പാട്ട്" തെങ്കാട്ടു എഴുത്തച്ഛന്റെ " ശ്രി മഹാഭാരതം കിളിപ്പാട്ട് " മഴമങ്കലതിന്റെ " ഭാഷാ നൈഷധം ചമ്പു "ഇവയൊക്കെ എടുത്തു പറയേണ്ട സൃഷ്ടികളാണ് .മഴമാങ്കലത്തെ ഒര്‍ക്കുന്നുണ്ടാകുമല്ലോ :­ " അമ്പത്തൊന്നക്ഷരാളി കലിതതനുലെതെ.........." ഉള്ളുരിന്റെ "മുഖവുരയോടെയാണ്­ വന്നതെങ്കിലും ആരാണ് എഴുതിയതെന്നു നിശ്ചയ ഇല്ലാത്ത " ദൂതവാക്യം' . പിന്നിട് വന്നതാണ്­ കുഞ്ചന്‍ നമ്പ്യാരുടെ ഒരുപാടു തുള്ളല്‍ കൃതികള്‍. നള ചരിതം , കിര്മിരവധം ,കിരാതം ,കിചകവധം അങ്ങിനെ പോകുന്നു . ആട്ടകഥകളുടെ ഒരു പരമ്പര തന്നെ മഹാഭാരതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട് .അവിടെ കോട്ടയം തമ്പുരാനും ,ഉണ്ണായി വാരിയരും , ഇരയിമ്മന്‍ തമ്പിയും ,ഓ .എം .അനുജനും ,ഒളപ്പമണ്ണയും ഒക്കെ പെടും .കുടെ പറയേണ്ടത് എണ്ണിയാല്‍ ഒടുങ്ങാത്ത പഠനങ്ങളെ കുറിച്ചാണ് . കവിതകളിലേക്ക്­ വരുമ്പോള്‍ സര്‍ദാര്‍ കെ .എം . പണിക്കര്‍,കാവാലം , വള്ളത്തോള്‍ ,ഉള്ളുര്‍, ചങ്ങമ്പുഴ ,ബാലാമണിയമ്മ ,എന്‍.എന്‍ കക്കാട് ,എം .എന്‍ . പലുര് എന്നിവര്‍ പ്രസക്തരാകുന്നു.ഇനി പറയാനുള്ളത് നോവലുകളെ പ്പറ്റിയാണ്­. വി. റ്റി നന്ദകുമാറിന്റെ "എന്റെ കര്‍ണ്ണന്‍ " എം .ടി യുടെ "രണ്ടാമുഴം " , പി .കെ .ബാലകൃഷ്ണന്റെ " ഇനി ഞാന്‍ ഉറങ്ങട്ടെ ",രേവതിയുടെ " സുര്യ ഗായത്രി ", കെ. പി .ജെയിംസ്­ എഴുതിയ "വ്യാധ ഭാരതം " എന്നിങ്ങനെ പോകുന്നു . അജിത്­ നായരാണ് ഈ വിഷയത്തെ ആസ്പദമാക്കി ,മഹാഭാരതത്തിലെ പല കഥാഭാഗങ്ങളും ഉദ്ധരിച്ചു കൊണ്ട് സമഗ്രമായ പ്രഭാഷണം നടത്തിയത് .കാലത്തെ അതിജീവിക്കുന്ന സാഹിത്യസൃഷ്ടികളെ ആണല്ലോ " രഹമശൈര െ"എന്ന് വിളിക്കുന്നത്­ .ഭുമിയും ,ഭാഷയും ഉള്ളിടത്തോളം കാലം " മഹാഭാരതത്തിന് " മരണമില്ല എന്നദ്ദേഹം തുടക്കത്തില്‍ പറഞ്ഞു .പരാശരമുനിക്ക് മുക്കുവ സ്ത്രിയില്‍ ഉണ്ടായ കൃഷ്ണ ദ്വൈപായന്‍ എന്ന കുട്ടിയാണല്ലോ പിന്നിട് വേദവ്യാസന്‍ ആകുന്നത്.ഒരു മനുഷ്യ ജെന്മം കൊണ്ട് ചെയ്തു തിര്ക്കാനാകാത്ത കാര്യങ്ങളാണ്­ അദ്ദേഹം ചെയ്തതെന്ന് ചരിത്രം പറയുന്നു . വേദങ്ങളെ ക്രോഡികരിച്ചു.(ഋഗ്വേദം , സാമവേദം ,രീജ്ജുര്‍വേദം, അധര്‍മവേദം ) പുരാണങ്ങളെ ചിട്ടപ്പെടുത്തി .(ഗരുഡ പുരാണം ,ശിവ പുരാണം , വിഷ്ണു പുരാണം ,പത്മ പുരാണം അങ്ങിനെ പോകുന്നു 18 പുരാണങ്ങള്‍ ) മഹാഭാരതത്തിലെ പതിനെട്ടാം അദ്ധ്യായമായ , 720 ശ്ലോകങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഭാഗവത്ഗിതയാണ് ഏറ്റവും അറിയപ്പെട്ടതും ,പുകള്‍ പെറ്റതും. വേദവ്യാസന്‍ " മഹാഭാരതം " എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് അതിനോട് ചേര്‍ത്തുവച്ചു പറയാറുള്ള ഒരു ഐതിഹ്യം ഉണ്ട് .എഴുതാനുള്ള തുടക്കം ഇടുംമുമ്പ് ഗണപതിയെ പോയി കാണുന്നു ." എഴുതാന്‍ സഹായിക്കാമോ ? " എന്നാവശ്യപ്പെടുന്നു .ഗണപതിയുടെ മറുപടി : ­ " തടസ്സമില്ലാതെ പറഞ്ഞു തരുകയാണെങ്കില്‍ മാത്രം ഞാന്‍ എഴുതാം " അതിന് വ്യാസന്‍ ഒരുടംമ്പടി വയ്ക്കുന്നു, "തടസ്സമില്ലാതെ പറഞ്ഞു തരാം .പക്ഷെ അര്‍ഥം മനസ്സിലാക്കി വേണം എഴുതാന്‍ " അങ്ങിനെ പരസ്പരം സമ്മതിച്ചാണ് മഹാഭാരതം എഴുതിയത് എന്നാണ് ഐതി­ഹ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.