You are Here : Home / USA News

കേരളാ പോലീസ് സൈബര്‍ ഡോം തയ്യാര്‍: ഐ.ജി മനോജ് ഏബ്രഹാം ഐ.­പി.­എസ് നോഡല്‍ ഓഫീസര്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, February 16, 2016 02:35 hrs UTC

തിരുവനന്തപുരം: കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിക്കുന്ന പുതു സംരഭം " സൈബര്‍ ഡോം' ഫെബ്രുവരി 17 ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. ഫേസ് ബുക്ക്, ഇന്‍റര്‍നെറ്റ് തുടങ്ങിയുള്ള സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും മറഞ്ഞിരിക്കുന്ന കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനും ഇന്ത്യയില്‍ ആദ്യമായാണ് പൊതു­സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. ടെക്‌നോളജി സെന്റര്‍ നിലവില്‍ വരുന്നതോടെ സോഷ്യല്‍ മീഡിയകളില്‍ വഴി വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നവരെക്കുറിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുവാന്‍ സഹായകമാകും. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം കാര്യക്ഷമമായി നിര്‍വ്വഹിക്കുവാന്‍ സൈബര്‍ ഡോം കേന്ദ്രം സഹായകരമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള 500 ലധികം ഐ .ടി പ്രഫഷണലുകളും വിവരങ്ങള്‍ യഥാസമയം അറിയിക്കുവാന്‍ സന്നദ്ധമായി പ്രവര്‍ത്തിക്കുന്ന വിശ്വസ്തന്മാരും സൈബര്‍ ഡോമിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ഐ. ജി മനോജ് ഏബ്രഹാം ഐ.പി.എസ് ഇതു സംബന്ധിച്ച് 2014ല്‍ സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ടെക്‌നോപാര്‍ക്കിലെ സൈബര്‍ ഡോമില്‍ പ്രവര്‍ത്തിക്കുക ചെറു സംഘമാണെങ്കിലും ആയിരക്കണക്കിനു സന്നദ്ധ പ്രവര്‍ത്തകരുടെ സാങ്കേതിക സഹകരണം രാജ്യത്തിനകത്തും പുറത്തും നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് ഏബ്രഹാം ഐ.പി.എസ് പറഞ്ഞു. സൈബര്‍ ലോകത്ത് പലരുടെയും ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ വഴി വിവരങ്ങള്‍ ശേഖരിക്കുവാന്‍ സൈബര്‍ ഡോമിനു കീഴില്‍ ഡിറ്റെക്ടീവുകള്‍ ഉണ്ടാകും. സൈബര്‍ ഇന്റിലജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ്, സൈബര്‍ ഫോറന്‍സിക്‌സ്, ഗവേഷണ, വികസന വിഭാഗം, പരിശീലന ബോധവല്‍ക്കരണം തുടങ്ങി ആറു വിഭാഗങ്ങള്‍ സൈബര്‍ ഡോമില്‍ ഉണ്ടായിരിക്കും. സൈബര്‍ ലോകത്തു നിന്നും എന്തും ഏതും എപ്പോഴും ചൂഴ്‌ന്നെടുക്കാന്‍ കേരള പോലീസിന്റെ സൈബര്‍ ഡോം തയ്യാറായിക്കഴിഞ്ഞു. 17 ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിനു ശേഷം കേരള പോലീസിന്റെ കമാന്‍ഡോ ഷോയും സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.