You are Here : Home / USA News

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 19, 20 തീയതികളില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, February 16, 2016 02:36 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലുളള മൂന്നാം വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 19, 20 (വെളളി, ശനി) തീയതികളില്‍. സ്റ്റാഫോഡിലുളള ഇമ്മാനുവേല്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടത്തപ്പെടുന്ന (12803, sugar ridge blvd, Stafford, TX- 77477) യോഗങ്ങള്‍ വെളളിയാഴ്ച വൈകിട്ട് 7നും ശനിയാഴ്ച വൈകിട്ട് 6.30 നും ആരംഭിക്കും. വെരി. റവ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലില്‍ കോര്‍ എപ്പിസ്‌കോപ്പാ മുഖ്യ പ്രസംഗകനായിരിക്കുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടെ ആരംഭിക്കും. പ്രത്യേകം രൂപീകരിച്ച കണ്‍വന്‍ഷന്‍ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന യുവജനങ്ങള്‍ക്കായുളള പ്രത്യേക യോഗത്തില്‍ (ഇംഗ്ലീഷ്) ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക അസി. വികാരി റവ. മാത്യൂസ് ഫിലിപ്പ് നേതൃത്വം നല്‍കും. കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ ഏവരുടെയും പ്രാര്‍ഥനാ പൂര്‍ണ്ണമായ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പാ : 281 261 1127 റവ. ഫാ. ഏബ്രഹാം സഖറിയ :832 466 3153 ഡോ. അന്നാ കെ. ഫിലിപ്പ് : 713 305 2772 റോബിന്‍ ഫിലിപ്പ് : 713 408 4326 റവ. ഫാ. വില്‍സണ്‍ ആന്റണി : 832 614 6654 മോസസ് പണിക്കര്‍ : 832 818 3349. പിആര്‍ഒ റവ. കൊച്ചുകോശി ഏബ്രഹാം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.