You are Here : Home / USA News

അറ്റ്‌ലന്റയില്‍ കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് നടത്തി

Text Size  

Story Dated: Tuesday, February 16, 2016 02:40 hrs UTC

- സാജു വട്ടക്കുന്നത്ത് അറ്റ്‌ലാന്റ: ഓഗസ്റ്റ് നാലു മുതല്‍ ഏഴുവരെ ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ സി സി എന്‍ എ ) ദേശീയ കണ്‍വെന്‍ഷന്റെ അറ്റ്‌ലാന്റ്യിലെ കിക്ക് ഓഫ്‌ നടത്തപെട്ടു. ഫെബ്രുവരി 14 ന് KCAG പ്രസിഡണ്ട്‌ അലക്സ് അത്തിമറ്റത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റീജണല്‍ വൈസ് പ്രസിഡണ്ട്‌ ജെയിംസ് പുളിക്കത്തൊട്ടിയാണ് കിക്ക് ഓഫ്‌ കര്‍മ്മം നിര്‍വ്വഹിച്ചത്‌. KCAG യുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.ജോസഫ് പുതുശ്ശേരിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഏകദേശം 40 കുടുംബങ്ങള്‍ കണ്‍വെന്‍ഷന് തയ്യാറായി മുന്നോട്ടു വരികയുണ്ടായി. KCAG സെക്രട്ടറി സുനി ചാക്കോനാല്‍, വൈസ് പ്രസിഡണ്ട്‌ സില്‍വസ്റ്റര്‍ പുത്തെന്‍പുരയില്‍ എന്നിവര്‍ സന്നിഹതരായിരിന്നു. നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായ ജോണി ഇല്ലിക്കാട്ടില്‍, ജോസ് കാ പറമ്പില്‍, സാജു വട്ടകുന്നത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.