You are Here : Home / USA News

മൃഗങ്ങള്‍ക്കെതിരെ ക്രൂരത പ്രതിക്ക് 50 വര്‍ഷം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 16, 2016 02:51 hrs UTC

ഹൂസ്റ്റണ്‍: മൃഗങ്ങള്‍ക്കെതിരെ നടത്തിയ ക്രൂരമായ പീഡനം ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് കോടതി 50 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. മൃഗ പീഡനത്തിന് ആദ്യമായാണ് ഇത്രയും കൂടുതല്‍ വര്‍ഷം ശിക്ഷ നല്‍കുന്നത്. ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ജഡ്ജി ഫെബ്രുവരി 15 ന് പ്രതി ബ്രിന്റന്‍ ജസ്റ്റിസിന് ശിക്ഷ വിധിച്ചത്. കോടതിയില്‍ പ്രതി തന്നെയാണ് ഹാജരായി കേസ് വാദിച്ചത്. മൃഗങ്ങള്‍ക്കുനേരെ നടത്തിയ ക്രൂരതകളുടെ നൂറുകണക്കിന് സിഡികളാണ് ജസ്റ്റിസ് വിറ്റഴിച്ചത്. പട്ടികളെ കൊല്ലുന്നത് തെറ്റല്ല എന്ന് ജസ്റ്റിസ് കോടതിയില്‍ വാദിച്ചു. യുഹൂദാ ആചാര പ്രകാരം മൃഗങ്ങളെ കൊല്ലുന്നത് ക്രൂരതയല്ലെന്നും ജസ്റ്റിസ് പറഞ്ഞു. 2012 , 2013 കാലഘട്ടത്തിലാണ് സിഡികള്‍ നിര്‍മ്മിച്ചു ജസ്റ്റിസ് വിറ്റഴിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.